HOME
DETAILS

നിയമവിരുദ്ധമായി കുടിയിറക്കി; മുട്ടന്‍ പണി കിട്ടിയത് വീട്ടുടമസ്ഥന്, വാടകക്കാരന് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്

  
March 07, 2025 | 5:27 AM

dubai villa owner ordered to pay Dh 700000 in compensation

ദുബൈ: വാടകക്കാരനെ കുടിയിറക്കാന്‍ വീട്ടുടമസ്ഥന്‍ നിയമപരമായ നടപടിക്രമങ്ങളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാടകക്കാരന് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ വാടക തര്‍ക്ക കേന്ദ്രം ഉത്തരവിട്ടു. നഷ്ടപരിഹാര തുക മൂന്ന് വര്‍ഷത്തെ വാര്‍ഷിക വാടകയ്ക്ക് തുല്യമാണ്.

2023-2024ല്‍ കെട്ടിടത്തിന്റെ വാര്‍ഷിക വാടക യഥാര്‍ത്ഥ ഉടമയ്ക്ക് പൂര്‍ണ്ണമായും അടച്ചുതീര്‍ത്ത ഒരു യൂറോപ്യന്‍ വാടകക്കാരനെതിരെ കേസ് നല്‍കുകയായിരുന്നു. വില്ല പുതിയൊരു വീട്ടുടമസ്ഥന് വിറ്റതിനുശേഷം, വാടക നല്‍കിയിട്ടില്ലെന്ന് പുതിയ ഉടമ തെറ്റായി അവകാശപ്പെടുകയും വാടകക്കാരനെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.

വിവാദപരമായ നീക്കത്തില്‍, നിയമനടപടികള്‍ ആരംഭിക്കുമ്പോള്‍ പുതിയ വീട്ടുടമസ്ഥന്‍ വാടകക്കാരന്റെ തെറ്റായ ഇമെയില്‍ വിലാസമാണ് കോടതിരേഖകളിലും മറ്റും നല്‍കിയത്. ഇതിനാല്‍ വാടകക്ക് താമസിച്ചിരുന്ന വ്യക്തിക്ക് കോടതി അറിയിപ്പുകള്‍ ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. വാടകക്കാരന് കേസിനെക്കുറിച്ച് തന്നെ അറിവില്ലായിരുന്നു. ശേഷം കോടതി കുടിയൊഴിപ്പിക്കലിനും വാടക കുടിശ്ശികയ്ക്കും വേണ്ടി വിധി പുറപ്പെടുവിച്ചു.

പ്രാഥമിക വിധിക്ക് ശേഷം വില്ലയിലെ എല്ലാ ഫര്‍ണിച്ചറുകളും നീക്കം ചെയ്യുക, വാടകക്കാരന് യാത്രാ വിലക്കുകളും സാമ്പത്തിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ കോടതിയോട് അഭ്യര്‍ത്ഥിക്കുക തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളുമായി വീട്ടുടമസ്ഥന്‍ മുന്നോട്ടുപോയി. വാര്‍ഷിക അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ താമസിക്കുന്ന വാടകവീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ട് വാടകക്കാരന്‍ ഞെട്ടിപ്പോയി. തനിക്കെതിരായ നിയമപരമായ കേസിനെക്കുറിച്ച് ഇദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു.

വാടകക്കാരന്‍ തനിക്കെതിരെ സ്വീകരിച്ച നിയമനടപടികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ നിയമോപദേശം തേടുകയും വീട്ടുടമസ്ഥന്റെ ദുഷ്‌കൃത്യം തെളിയിക്കുകയുമായിരുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷം വാടകതര്‍ക്ക കേന്ദ്രം കുടിയൊഴിപ്പിക്കല്‍ ഉത്തരവ് റദ്ദാക്കുകയും ബന്ധപ്പെട്ട എല്ലാ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും റദ്ദാക്കുകയും ചെയ്തു. സ്വത്തിന്റെ അവകാശം തിരിച്ചുപിടിക്കുന്നതിനു പുറമേ നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കല്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാടകക്കാരന്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. വാടകക്കാരന്റെ സാമ്പത്തിക നഷ്ടങ്ങള്‍, നിയമപരമായ ചെലവുകള്‍, ഹോട്ടല്‍ താമസ ചെലവുകള്‍ എന്നിവ വാടകതര്‍ക്ക കേന്ദ്രം വിലയിരുത്തി. ഒടുവില്‍ വാടകക്കാരന് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. വീട്ടുടമസ്ഥന്‍ ഇയാള്‍ക്ക് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും വില്ലയില്‍ വാടകക്കാരന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും ഉത്തരവിടുകയായിരുന്നു.

ദുബൈ വാടകതര്‍ക്ക കേന്ദ്രത്തിന്റെ ചെയര്‍മാന്‍ ജഡ്ജി അബ്ദുള്‍ ഖാദിര്‍ മൂസ മുഹമ്മദ് വീട്ടുടമസ്ഥരുടെയും വാടകക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വാടക കരാറുകളില്‍ സ്ഥിരത ഉറപ്പാക്കുന്നതിനും നിയമപരമായ നടപടിക്രമങ്ങളുടെ ദുരുപയോഗം തടയുന്നതിനുമുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു. സാമ്പത്തിക നേട്ടത്തിനായി അന്യായമായി വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിനുള്ള വഞ്ചനാപരമായ നടപടികളില്‍ ഏര്‍പ്പെടുന്നതിനെതിരെ അദ്ദേഹം വീട്ടുടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത്തരം നടപടികള്‍ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

dubai villa owner ordered to pay Dh 700,000 in compensation

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം; യുഎഇ - ഇന്ത്യ വിമാന നിരക്കുകളിൽ കുറവ്

uae
  •  6 days ago
No Image

വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മഹാരാഷ്ട്രയിലെ ടെറ്റ് പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചു

National
  •  6 days ago
No Image

6 ലക്ഷം ജനങ്ങൾ, 3 സമനിലകൾ, ഒരു മഹാ അത്ഭുതം! ഇറ്റലിയുടെ ചരിത്രം ആവർത്തിച്ച് കേപ് വെർദെ; റൗണ്ട് ഓഫ് 32-ൽ മെസ്സിയും സംഘവും!

Football
  •  6 days ago
No Image

യമുനാ തീരത്ത് ബുള്‍ഡോസര്‍ നടപടി; പുനരധിവാസമില്ലാതെ 300ലേറെ കുടുംബങ്ങള്‍ പെരുവഴിയില്‍

National
  •  6 days ago
No Image

8 വർഷത്തെ കാത്തിരിപ്പ്, പെലെയെ ഓർമ്മിപ്പിക്കുന്ന റെക്കോർഡ്! ലോകകപ്പിൽ ചരിത്രമെഴുതി കെവിൻ ഡി ബ്രൂയ്നും ബെൽജിയവും

Football
  •  6 days ago
No Image

ഫലസ്തീനിലെ കുട്ടികൾക്കെതിരായ അതിക്രമം തടയണം; ലോകരാജ്യങ്ങളോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഊദി

Saudi-arabia
  •  6 days ago
No Image

കൃത്യമായ അറിയിപ്പ് ലഭിച്ചില്ല; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

Kerala
  •  6 days ago
No Image

'അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ അഴിമതി'; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  6 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ചിന് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവ്, നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി

Kerala
  •  6 days ago
No Image

ഐ.പി.എല്ലിനിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം; 'മകള്‍ക്കായി ഗുളിക പൊടിച്ചതാണ്', വിശദീകരണവുമായി മന്ത്രി ശരത്കുമാര്‍

National
  •  6 days ago