HOME
DETAILS
MAL
കിണര്‍ജലം പൊതുജനങ്ങള്‍ക്കു വിട്ടുകൊടുത്തു
backup
April 27 2017 | 18:04 PM
തിരുവനന്തപുരം: ചിറയിന്‍കീഴ് ആനത്തലവട്ടം ശ്രീ ശനീശ്വര ഭദ്രകാളി ദേവസ്ഥാനത്തു പുതിയതായി കുഴിച്ച കിണറിലെ ശുദ്ധജലം പൊതുജനങ്ങള്‍ക്കായി വിട്ടുകൊടുത്തുകൊണ്ടുള്ള ജലസമര്‍പ്പണ പദ്ധതിയുടെ ഉദ്ഘാടനം ചിറയിന്‍കീഴ് എസ്.ഐ സജീഷ് കുമാര്‍ നിര്‍വ്വഹിച്ചു.
മുഹൂര്‍ത്തം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശ്രീ ശനീശ്വര ഭദ്രകാളി ദേവസ്ഥാനം പ്രവര്‍ത്തിക്കുന്നത്. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഈ പ്രദേശത്ത് ക്ഷേത്ര കിണറിലെ ജലം പൊതുജനങ്ങള്‍ക്ക് വിട്ടു കൊടുത്തതിനു പിന്നില്‍ 'മാനവസേവയാണ് ഏറ്റവും ശ്രേഷ്ഠമായ മാധവസേവ'യെന്നു കരുതുന്നതായി മുഹൂര്‍ത്തം ട്രസ്റ്റ് ചെയര്മാന് അനിലന്‍ നമ്പൂതിരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."