HOME
DETAILS
MAL
ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
July 27 2020 | 08:07 AM
ആലപ്പുഴ: ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. ചാലുങ്കല്‍ ചക്രപാണി(79) ആണ് മരിച്ചത്. ശനിയാഴ്ച്ചയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ചക്രപാണിയുടെ മകള്‍ എഴുപുന്ന മത്സ്യസംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരിയാണ്. ഇവിടുത്തെ ജീവനക്കാരില്‍ നിന്ന് മുപ്പതിലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇടുക്കി മാമാട്ടിക്കാനം സ്വദേശി സി.വി.വിജയന്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു മരിച്ചിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."