ജില്ലാകലക്ടര്‍ ഇന്ന് അട്ടപ്പാടിയില്‍
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ അഹാഡ്സില്‍ ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടി ഹിയറിങ് നടത്തും. പരാതിക്കാര്‍ക്ക് നേരിട്ടെത്തി പരാതികള്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് വൈകീട്ട് മൂന്നിന് മേഖലയിലെ ജില്ലാ ഭരണകാര്യാലയത്തിന്റെ വരള്‍ച്ചാ പ്രതിരോധ സംവിധാനങ്ങള്‍ ജില്ലാ കലക്റ്റര്‍ നേരിട്ട് വിലയിരുത്തും. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിക്കും.
വരള്‍ച്ച നേരിടുന്നതിനായി ആദിവാസി ഊരുകളില്‍ കുടിവെള്ള ടാങ്കറുകളില്‍ ജലം എത്തിക്കുന്നുണ്ട്. ആവശ്യത്തിനുള്ള വെള്ളം കുടിവെള്ള ടാങ്കറുകള്‍ വിതരണം ചെയ്യുന്നുണ്ടോയെന്നും വിതരണം ചെയ്യുന്ന ജലം ശുദ്ധമാണോയെന്നും പരിശോധിക്കാനാണ് ജില്ലാ കലക്റ്റര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുന്നത്. ഉള് വനങ്ങളിലെ ജലസംഭരണികള്‍ വറ്റിയതിനാല്‍ ആനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനായി മനുഷ്യവാസ പ്രദേശങ്ങളില്‍ എത്തുന്നുണ്ട്. ഇതുമൂലം വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനങ്ങളിലെ ജലസംഭരണികള്‍ നിറയ്ക്കുന്നതിനായി ജില്ലാ കലക്റ്റര്‍ സ്ഥലം തഹസില്‍ദാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."