നാട്ടുകാര്‍ക്ക് തണലായി വിദ്യാര്‍ഥികള്‍
കാട്ടാക്കട: മീന്‍ കച്ചവടത്തിനും, ജ്യൂസ് വില്പനക്കും വലിയ കുടയൊരുക്കി പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വിസ് സ്കീമിലെയും മറ്റ് ക്ലബുകളിലെയും വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു.
എട്ട് വര്‍ഷത്തിലധികമായി ഹൃദയ സംബന്ധമായ രോഗത്താല്‍ കഷ്ടതയനുഭവിക്കുന്ന മമ്മൂസാ ഭായിക്കും അബൂബക്കറിനും ചെറിയൊരു വരുമാനത്തിനാണ് മീന്‍ കച്ചവടം ആരംഭിച്ചത്.
റോഡിന്റെ വശത്തായാണ് ഇവര്‍ സ്ഥലം കണ്ട് പിടിച്ചത് പകലുള്ള ചൂടിനെ ഒഴിവാക്കാനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ കുട സ്ഥാപിച്ചു.
ഇതിന് വേണ്ട ഇരുമ്പ് പൈപ്പും മറ്റു സാധനങ്ങളും പേഴുംമൂട് വെല്‍ഡിംങ് വര്‍ക്ക്ഷോപ്പ് നടത്തുന്ന നൗഷാദ് സൗജന്യമായി നല്കി. കൂടാതെ കൊണ്ണിയൂര്‍ റോഡില്‍ ജ്യൂസ് വില്‍പ്പന നടത്തുന്നതിന് മറ്റൊരു വലിയ കുടയും സ്ഥാപിച്ച് കൊടുത്തു. പ്രോഗ്രാം ഓഫിസര്‍ സമീര്‍ സിദ്ദീഖിയുടെയും വളന്റിയര്‍മാരായ അജിന് പ്രകാശ്, അല്‍ അമീന്, ഹാഷിം, ഗോകുല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."