HOME
DETAILS

ഇ.യുവിനെതിരേ നിയമനടപടിയെടുക്കാന്‍ ട്രംപ് ആവശ്യപ്പെട്ടുവെന്ന് തെരേസാ മേ

  
backup
July 15 2018 | 18:07 PM

%e0%b4%87-%e0%b4%af%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86

ലണ്ടന്‍: ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയനുമായി (ഇ.യു)ചര്‍ച്ചകള്‍ നടത്തുന്നതിന് പകരം നിയമ നടപടികള്‍ സ്വീകരിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടുവെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി തേരേസാ മേ. ബ്രിക്‌സിറ്റുമായി ബന്ധപ്പെട്ട് തന്റെ നിര്‍ദേശം ക്രൂരമാണെന്ന് തേരേസാ പറഞ്ഞുവെന്ന് വെള്ളിയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ബി.ബി.സി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തെരേസാ മേ. 

യൂറോപ്യന്‍ യൂനിയനുമായി പ്രശ്‌നങ്ങളില്‍ നിന്ന് ഇറങ്ങിപ്പോരില്ലെന്നും ചര്‍ച്ച നടത്തി ബ്രിട്ടന്റെ പുരോഗതിക്കായി ശ്രമം നടത്തുമെന്നും തെരേസാ മേ പറഞ്ഞു. ബ്രിക്‌സിറ്റ് തീരുമാനത്തില്‍ ഇളവുകളില്ല. എന്നാല്‍ വ്യാപാര കരാറുകള്‍ തുടരും. അയര്‍ലന്‍ഡ് അതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള കരാറുകളിലും ബ്രിട്ടനിലെ തൊഴിലുകള്‍ സംരക്ഷിക്കുന്നതിനും നിയമനിര്‍മാണം നടത്തുമെന്നും അവര്‍ പറഞ്ഞു.
ബ്രക്‌സിറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ വ്യാപാര കരാറുകള്‍ തകരുമെന്ന് ബ്രിട്ടന്‍ സന്ദര്‍ശനത്തനിടെ ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ തെരേസാ മേയുടെ ബ്രക്‌സിറ്റ് നിലപാടുകളില്‍ പ്രതിഷേധിച്ച് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ രാജിവച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago