HOME
DETAILS
MAL
കാട്ടാനകള്‍ തകര്‍ത്ത ഊരില്‍നിന്ന് ആദിവാസി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
backup
April 27 2017 | 23:04 PM
കരുവാരകുണ്ട്: പറയന് മാട് വനാതിര്‍ത്തിക്കു സമീപം താമസിക്കുന്ന ആദിവാസി കുടുംബത്തിന്റെ വീട് കാട്ടാനകള്‍ തകര്‍ത്തു. വീട്ടിലുണ്ടായിരുന്നവര്‍ കാട്ടാനയുടെ പിടിയില്‍ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ഏതാനും കാട്ടാനകള്‍ വീടിനു സമീപത്തെത്തിയത്. ആദിവാസിയായ കുമാരനും ഭാര്യ നീലിയും മാത്രമായിരു വീട്ടിലുണ്ടായിരുന്നത്.
വീടിന്റെ ഷീറ്റുകള്‍ കാട്ടാനകള്‍ നാശം വരുത്താന്‍ തുടങ്ങിയതോടെ തന്ത്രപൂര്‍വം ഇവര്‍ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. വീട് തകര്‍ത്തതിനു ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ടു കുടം വെള്ളം കുടിച്ചതിനു ശേഷം കുടം ചവിട്ടി നാശം വരുത്തുകയും ചെയ്തു. കുമാരനും ഭാര്യ നീലിയും നിത്യരോഗികളാണ് ഇവര്‍ക്ക് മക്കളില്ല. വല്ലപ്പോഴും ഇവിടെയെത്തുന്ന നാട്ടുകാര്‍ നല്കുന്ന സഹായങ്ങള്‍ കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."