കോണ്‍ഗ്രസ് ബി.ജെ.പിക്ക് പഠിക്കുന്നു: മന്ത്രി കെ.ടി ജലീല്‍
ആനക്കര: ബി.ജെ.പിയേക്കാള്‍ വര്‍ഗീയത പ്രചരിപ്പിച്ച് കോണ്‍ഗ്രസ് അവരെക്കാള്‍ മുന്നിലെത്താന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍. ക്ഷേത്രങ്ങളില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ആ വിഭാഗത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് മതേതര പാര്‍ട്ടികള്‍ ഒന്നും ചെയ്യാത്ത പ്രവൃത്തികളാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ബീഫിന്റെ പേരില്‍ ബി.ജെ.പി മനുഷ്യരെ കൊലപ്പെടുത്തുമ്പോള്‍ രാഹുല്‍ ഗാന്ധി അതിനെതിരേ പ്രതികരിക്കുന്നില്ല. കനയ്യകുമാര്‍ മത്സരിക്കുന്നത് ബി.ജെ.പിക്ക് ഒന്നരലക്ഷം വോട്ട് ഭൂരിപക്ഷമുള്ള മണ്ഡലത്തിലാണ്. നെഹ്‌റു പോലും ആദരിച്ച നേതാവായ എ.കെ.ജിയെ നീചമായ ഭാഷയില്‍ അധിഷേപിച്ചവര്‍ക്കുള്ള മറുപടി കൂടിയാകണം തൃത്താല മണ്ഡലത്തിലെ ഓരോ വോട്ടുമെന്ന് മന്ത്രി പറഞ്ഞു.
ശനിയാഴ്ച തൃത്താല മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടല്ലൂര്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ നടന്ന ആനക്കര പഞ്ചായത്ത് കുടുംബ സംഗമത്തില്‍ പി.കെ ബാലചന്ദ്രന്‍ അധ്യക്ഷനായി. പി.വി ഹമീദ് സ്വാഗതം പറഞ്ഞു. കാഞ്ഞിരത്താണിയില്‍ നടന്ന പൊതുയോഗത്തില്‍ എം. രവീന്ദ്രന്‍ അധ്യക്ഷനായി. എം.പി കൃഷ്ണന്‍ സ്വാഗതവും പിസുരേഷ് നന്ദിയും പറഞ്ഞു. മുക്കിലപീടികയില്‍ നടന്ന (എം.എം സലിം വീട്) ചാലിശേരി പഞ്ചായത്ത് കുടുംബസംഗമത്തില്‍ എ.എം അബ്ദുല്ലക്കുട്ടി അധ്യക്ഷനായി.
ടി.എം കുഞ്ഞുകുട്ടന്‍ സ്വാഗതവും പി.ആര്‍ കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു. ആറംങ്ങോട്ടുകര പൂലാത്ത്പറമ്പ്, നാഗലശേരി ചെറുചാല്‍പ്രം, മേഴത്തുര്‍ എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗവും മന്ത്രി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."