സിറിയ: നിലപാടില്‍ മാറ്റമില്ലെന്ന് സഊദി
റിയാദ്: സിറിയന്‍ പ്രശ്നത്തില്‍ നിലപാടുമാറ്റമില്ലെന്ന് വീണ്ടും സഊദി. റഷ്യന്‍ അധികൃതരുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനൊപ്പം മോസ്കോയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സഊദി വിദേശകാര്യ മന്ത്രി നയം വ്യക്തമാക്കിയത്.
സിറിയയില്‍ നിലവിലെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയുകയെന്ന നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വ്യക്തമാക്കി.
ഖാന് ശൈഖൂനില്‍ രാസായുധ പ്രയോഗം നടത്തിയതിന് ബശ്ശാറുല്‍ അസദ് കനത്ത വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പക്കല്‍ രാസായുധമില്ലെന്ന് സിറിയന്‍ ഭരണകൂടം തെളിയിക്കണം. സിറിയന്‍ ഭരണകൂടം പലതവണ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചിട്ടുണ്ട്.
മേഖലയില്‍ ഇറാന്റെയും ഹിസ്ബുല്ലയുടെയും ഇടപെടലുകള്‍ക്ക് അന്ത്യമുണ്ടണ്ടാക്കാനാണ് സഊദി ശ്രമിക്കുന്നത്.
സിറിയന്‍ പ്രശ്നത്തില്‍ റഷ്യയുടെയും സഊദിയുടെയും നിലപാടുകള്‍ തമ്മില്‍ അന്തരമുണ്ട്. എങ്കിലും പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളും ഒരുമിച്ചുനീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."