HOME
DETAILS

ആകാശപാതയ്ക്ക് കാലൂന്നാന്‍ നഗരസഭയുടെ അനുമതി; എതിര്‍പ്പുമായി പ്രതിപക്ഷം

  
backup
April 28, 2017 | 8:03 PM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8



കോട്ടയം: നിര്‍ദിഷ്ട ആകാശപാതയുടെ ചവിട്ടുപടി നിര്‍മാണത്തിന്  നഗരസഭ വക സ്ഥലത്ത് അനുമതി നല്‍കാന്‍ കൗണ്‍സില്‍ യോഗ തീരുമാനം. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പോടെയാണ്  ഇന്നലെ ചേര്‍ന്ന യോഗം പാസാക്കിയത്.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരസഭാ ആസ്ഥാനം  നിലവില്‍ സ്ഥല പരിമിതി മൂലം നട്ടം തിരിയുകയാണ്. കെട്ടിടം ഇനിയും വികസിപ്പിക്കാനാവാത്തും പാര്‍ക്കിങ് സൗകര്യമില്ലായ്മയും മൂലം  ആകാശപാത നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കിയാല്‍ നഗരസഭ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാനാവാത്ത സ്ഥിതിയുണ്ടാവുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.  
മാത്രമല്ല, സ്ഥലം വിട്ടു നല്‍കുന്നതും നിര്‍മാണത്തിന് മാത്രമായി അനുമതി നല്‍കുന്നു എന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.
നഗരസഭയ്ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കുമ്പോഴും പദ്ധതിയെക്കുറിച്ച് അംഗങ്ങള്‍ക്കോ, നഗരസഭ അധികാരികള്‍ക്കോ ഒന്നും അറിയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭ സ്ഥലം വിട്ടുകൊടുക്കണമെന്ന അവസ്ഥയിലാണ് ഇക്കാര്യം കൗണ്‍സിലില്‍ വരുന്നതു തന്നെ.
എം.എല്‍.എ കൊണ്ടുവന്ന പദ്ധതി എന്ന നിലയില്‍ ഇത് നടപ്പാക്കണമെന്നതുമാത്രമാണ് ഭരണപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ പദ്ധതി കൊണ്ട് ജനത്തിന് എന്താണ് ഗുണമെന്ന് അവര്‍ ചിന്തിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതി മൂലം ആകെ ഗുണം ലഭിക്കുന്നത് നഗരത്തിലെ മാളിനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നഗരത്തിനാവശ്യം ആകാശ നടപ്പാതയല്ല. വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ പകരം റോഡുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍പദ്ധതിക്ക് അനുമതി നല്‍കണമെന്നായിരുന്നു ഭരണപക്ഷ നിലപാട്. സ്ഥലം പൂര്‍ണ്ണമായി വിട്ടുനല്‍കരുതെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ് വാദിച്ചപ്പോള്‍ സ്ഥലം വിട്ടുനല്‍കുന്നതില്‍ തെറ്റില്ലെന്നും മുമ്പ് ഒരു രൂപ പോലും വില ഈടാക്കാതെ ശീമാട്ടി റൗണ്ടാനയ്ക്കായി സ്ഥലം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു എം.പി സന്തോഷ് കുമാറിന്റെ അഭിപ്രായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  3 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  3 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  3 days ago