പഞ്ചാബില്‍ ഓണ്‍ലൈന്‍ ക്ലാസിന് സര്‍ക്കാര്‍ തുണ
ചണ്ഡിഗഢ്: കൊവിഡ് വ്യാപനം കാരണം രാജ്യമൊട്ടാകെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് വിദ്യാര്‍ഥികളുടെ പഠനം. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണുകള്‍ സൗജന്യമായി വിതരണം ചെയ്യാനിരിക്കുകയാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
1.78 ലക്ഷം വിദ്യാര്‍ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണുകളുടെ വിതരണം നവംബറോടെ പൂര്‍ത്തിയാക്കുമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. നിലവില്‍ സ്മാര്‍ട്ട്ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍തന്നെ ഈ സൗകര്യം ഒരുക്കിനല്‍കുന്നത്. ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കു വിതരണം ചെയ്യാനുള്ള അന്‍പതിനായിരം ഫോണുകള്‍ നിലവില്‍ തയാറായിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."