HOME
DETAILS
MAL
സ്ത്രീത്വത്തെ അപമാനിച്ച് കസബ; മമ്മുട്ടിക്കും സംവിധായകനും വനിതാ കമ്മീഷന്റെ നോട്ടീസ്
backup
July 19 2016 | 13:07 PM
തിരുവനന്തപുരം: മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ സ്ത്രീകളെ അവഹേളിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടെന്നാരോപിച്ച് വനിതാ കമ്മീഷന് നോട്ടീസ് അയച്ചു.
മമ്മൂട്ടി, സംവിധായകന് നിതിന്‍ രഞ്ജി പണിക്കര്‍, നിര്‍മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചത്.
കെ.സി.റോസക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വനിതാ കമ്മീഷന് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നുകാട്ടി ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡിനു കമ്മീഷന് കത്തു നല്‍കും. ആവിഷ്കാര സ്വതന്ത്ര്യം സ്ത്രീകളെ അപമാനിക്കാനുളള സ്വാതന്ത്ര്യമല്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അഭിനേതാക്കള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നിലപാടെടുക്കണമെന്നും കമ്മീഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."