സി-സോണ്‍: സ്റ്റേജ് മത്സരങ്ങള്‍ നാളെ മുതല്‍
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സി-സോണ്‍ സ്റ്റേജിന മത്സരങ്ങള്‍ നാളെ തുടങ്ങും. മലപ്പുറം ഗവ. കോളജ് മുഖ്യ വേദിയായി നാലു വേദികളിലായാണ് മത്സരം. സര്‍വകലാശാലയ്ക്കു കീഴിലെ 120 കോളജുകളില്‍നിന്നായി അയ്യായിരത്തോളം പ്രതിഭകളാണ് മാറ്റുരക്കുന്നത്.
നാളെ ഒന്നാം വേദിയില്‍ മാപ്പിളകലകളും രണ്ടാം വേദിയില്‍ നൃത്ത ഇനങ്ങളും മൂന്നാംവേദിയില്‍ നാടക മത്സരവും വേദി നാലില്‍ സംഗീത ഇനങ്ങളും നടക്കും. കലോത്സവം മെയ് മൂന്നിനു സമാപിക്കും. സ്റ്റേജിതര മത്സരങ്ങള്‍ ഇന്നു പൂര്‍ത്തിയാകും. ഇന്നലെ ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷാ ഉപന്യാസം, മലയാളം, അറബിക്, ഉര്‍ദു, ചെറുകഥ, തമിഴ്, ഹിന്ദി കവിതാരചന, ജലച്ഛായം, കൊളാഷ്, പെന്‍സില്‍ ഡ്രോയിങ്, ക്വിസ് എന്നീ മത്സരങ്ങള്‍ നടന്നു. മത്സരങ്ങളുടെ ഫലം ംംം.രൗൗിശീിസമഹീഹമ്മൊ.രീാ എന്ന കലോത്സവ വെബ്‌സൈറ്റിലൂടെ അറിയാം.
നാളെ സ്റ്റേജിന മത്സരം നടക്കാനിരിക്കെ സര്‍വകലാശാലാ പരീക്ഷ നടക്കുന്നതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഗ്രൂപ്പിനങ്ങളില്‍നിന്ന് ഒരാള്‍ പിന്‍മാറിയാല്‍ ടീമിനു മത്സരിക്കാനാകില്ല. മത്സര ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റണമെന്നാവശ്യപ്പെട്ടു നിരവധി അപേക്ഷകള്‍ സര്‍വകലാശാലയ്ക്കും സംഘാടക സമിതിക്കും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."