ആശ്വാസമായി മഴ; നാശനഷ്ടവും
ഒറ്റപ്പാലം: വേനലിന്റെ കാഠിന്യത്തില്‍ മഴയെത്തിയത് ആശ്വാസമായി. ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, ലക്കിടി, അമ്പലപ്പാറ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. മഴയേ തുടര്‍ന്ന് കെ.എസ്.ഇ.ബി വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഒറ്റപ്പാലം മേഖലയില്‍ കെ.എസ്.ഇ.ബിയുടെ 25 വൈദ്യുതപോസ്റ്റുകള്‍ പൊട്ടിവീണു. ലൈനുകള്‍ക്കും വ്യാപകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അമ്പലപ്പാറ പഞ്ചായത്തിലെ, ചുനങ്ങാട്, പിലാത്തറ മേഖലയിലായി 20 വൈദ്യുത കാലുകളാണ് കാറ്റിലും മഴയിലും പൊട്ടിവീണത്. പിലാത്തറ കിണര്‍ സ്റ്റോപ്പില്‍ മാവിന്റെ കൊമ്പ് പൊട്ടിവീട് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ പൊട്ടിവീണ കൊമ്പുകള്‍ അരമണിക്കൂറിനകം നീക്കം ചെയ്തതാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഒറ്റപ്പാലം വൈദ്യുത സെക്ഷന്‍ കീഴില്‍ അഞ്ച് വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടിവീണു. ഒറ്റപ്പാലം എസ്.ആര്.കെ നഗറിലെ പത്തൊമ്പതാംമൈല്‍, പൂളക്കുണ്ട്, കാഞ്ഞിരക്കടവ് എന്നിവിടങ്ങളിലാണ് പോസ്റ്റുകളും ലൈനുകളും പൊട്ടിവീണത്. കാഞ്ഞിരക്കടവില്‍ മരങ്ങളും ഒടിഞ്ഞുവീണിട്ടുണ്ട്. പാലക്കാട് കുളപ്പുള്ളി റോഡിലെ വാണിയംകുളം ഭാഗത്തും വെള്ളക്കെട്ടുകളുണ്ടായിരുന്നു.
രണ്ട് വീടുകള്‍ തകര്‍ന്നു
ഒറ്റപ്പാലം: ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും ചുനങ്ങാട് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചുനങ്ങാട് ഒന്നാം മെയിലില്‍ മണിച്ചി തൊടി ലീലാവതിയുടെ വീടിനുമുകളില്‍ പന വീണും, പള്ളത്ത് ബാലസുബ്രഹ്മണ്യന്റെ വീടിന് മുകളില്‍ മരം വീണു മാണ് ഭാഗികമായി വീടുകള്‍ തകര്‍ന്നത്. സമീപത്തെ രണ്ടു വീടുകളുടെ ഓടുകളും കാറ്റില്‍ വീണമര്‍ന്നു. വില്ലേജ് ഓഫിസ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."