HOME
DETAILS
MAL
ആശുപത്രിക്കു മുകളില്‍ തലയോട്ടി കണ്ടെത്തി
backup
April 18 2019 | 08:04 AM
മാവേലിക്കര: തെക്കേക്കര വടക്കേമങ്കുഴി ഗവ. ഹോമിയോ ആശുപത്രിക്ക് മുകളിലെ ടെറസില്‍ മനുഷ്യ തലയോട്ടി കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെ 9 നാണ് സംഭവം. ആശുപത്രിക്കു മുകളില്‍ ഗ്രില്‍ നിര്‍മ്മാണ ജോലിക്കെത്തിയ തൊഴിലാളികളാണ് ചുവന്ന തുണിയില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കിയ നിലയില്‍ തലയോട്ടി ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തലയോട്ടി കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനയക്കും. തലയോട്ടിയില്‍ പലയിടത്തും സ്കെച്ച് പേനകള്‍ കൊണ്ട് മാര്‍ക്ക് ചെയ്തിരുന്നു. ഇത് ഏതെങ്കിലും മെഡിക്കല്‍ വിദ്യാര്‍ഥി പഠിക്കാന്‍ ഉപയോഗിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനമെന്ന് എസ് ഐ ബിപിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."