HOME
DETAILS

സ്‌കൂളുകള്‍ അടഞ്ഞുതന്നെ: സാഹചര്യം അനുകൂലമായില്ലെന്ന് വിലയിരുത്തല്‍

  
backup
August 12 2020 | 05:08 AM

central-government-statement-about-reoprnng-schools-in-india

ന്യൂഡല്‍ഹി: അടുത്ത മാസം ഒന്നു മുതല്‍ സ്‌കൂളുകളും കോളജുകളും ഘട്ടംഘട്ടമായി തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടു പോയേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതു സംബന്ധിച്ചു ചേര്‍ന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി യോഗത്തില്‍ തീരുമാനമായില്ല.

സാഹചര്യം അനുകൂലമായില്ലെന്നും ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്നുമാണ് സമിതി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എട്ടാം ക്ലാസിനു മുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയാല്‍ മതിയെന്നും നാലുമുതല്‍ മുതല്‍ ഏഴു വരെ ഭാഗികമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാനും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അധ്യയനം വേണ്ട.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങളെടുക്കട്ടെയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ യോഗത്തില്‍ പ്രകടിപ്പിച്ചത്.
കോളജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖറെ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞു.

സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്നും അമിത് ഖറെ യോഗത്തെ അറിയിച്ചു. നിലവിലെഅധ്യായന വര്‍ഷം സീറോ അക്കാദമിക് വര്‍ഷമായി കണക്കാക്കി ഉപേക്ഷിക്കാതെ പരീക്ഷ പൂര്‍ത്തിയാക്കാനാവുമോയെന്നും ആലോചിക്കുന്നുണ്ട്.

സ്‌കൂള്‍ തുറക്കുമ്പോള്‍ 11,12 ക്ലാസുകള്‍ ആദ്യം തുറക്കണമെന്ന നിര്‍ദ്ദേശവും യോഗത്തിലുയര്‍ന്നു.
നിലവിലെ ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പത്ത് ശതമാനം കുട്ടികള്‍ക്ക് പൂര്‍ണമായും പങ്കെടുക്കാന്‍ കഴിയുന്നില്ല എന്ന സര്‍വേ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago