മീങ്കര ശുദ്ധജല പൈപ്പില്‍ വീണ്ടും ചോര്‍ച്ച കണ്ടെത്തി
മുതലമട: മീങ്കര ശുദ്ധജലപൈപ്പില്‍ വീണ്ടും ചോര്‍ച്ച. കാമ്പ്രത്ത്ചള്ളയില്‍ സഹകരണ ബാങ്കിനു സമീപത്താണ് മീങ്കര ശുദ്ധജല പൈപ്പ് വീണ്ടും തകര്‍ന്നത്.
മാലിന്യകൂമ്പാരത്തിനു നടുവില്‍ തകര്‍ന്നതിനാല്‍ മലിനജലം പൈപ്പിനു മുകളില്‍ കെട്ടിനില്‍ക്കുകയാണ്.
കെട്ടിനില്‍ക്കുന്ന മലിനജലം വീണ്ടും പൈപ്പിനകത്ത് കടന്ന് വീടുകളിലും പൊതുടാപ്പുകളിലും പടരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂര്‍ പഞ്ചായത്തുകളിലെ ഏഴു ലക്ഷത്തിലധികം പേര്‍ ഉപയോഗിക്കുന്ന മീങ്കര ശുദ്ധജലത്തിന്റെ ഗ്രാവിറ്റി പൈപ്പ്‌ലൈനിലുണ്ടായ ചോര്‍ച്ച മാലിന്യകൂമ്പാരത്തിലായത് അരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിക്കാനെത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
മീങ്കര ഡാമില്‍നിന്ന് ശുദ്ധീകരിച്ചെത്തുന്ന വെള്ളത്തില്‍ ചോര്‍ച്ചയിലൂടെ വീണ്ടും മാലിന്യങ്ങള്‍ കലരാതിരിക്കുവാന്‍ നടപടിയെടുക്കാത്തതിനെതിരേ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
ശുദ്ധജല പൈപ്പിലെ ചേര്‍ച്ച പൂര്‍ണമായും പരിഹരിക്കുകയും മാലിന്യം പൂര്‍ണമായും അകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."