ADVERTISEMENT
HOME
DETAILS
MAL
ബി.എഡ് പരീക്ഷാ മൂല്യനിര്‍ണയം വൈകുന്നു; പ്രതിസന്ധിക്ക് ഇടയാക്കിയത് സര്‍വകലാശാലയും പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള പിടിവാശി
ADVERTISEMENT
backup
August 13 2020 | 05:08 AM
മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ് പരീക്ഷാ മൂല്യനിര്‍ണയം വൈകുന്നു. സര്‍വകലാശാല അധികൃതരും കോളജ് പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ദുരിതത്തിലാകുന്നത് രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ്. പരീക്ഷ കഴിഞ്ഞ് മാസങ്ങളായെങ്കിലും മൂല്യനിര്‍ണയ ക്യാംപുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളായിട്ടില്ലെന്ന് കോളജ് അധ്യാപകര്‍ പറഞ്ഞു.
സര്‍വകലാശാലയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ തയാറാകാത്തതും വീട്ടുവീഴ്ചക്ക് സര്‍വകലാശാല ഒരുക്കമല്ലാത്തതുമാണ് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്നത്. ജൂണില്‍ പരീക്ഷ കഴിഞ്ഞെങ്കിലും ഉത്തരക്കടലാസുകള്‍ ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയായിട്ടില്ല. ചില കോളജുകളില്‍ തന്നെ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉത്തരക്കടലാസുകള്‍ ഏറ്റെടുക്കുന്നതില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതി സ്വീകരിച്ചതോടെയാണ് സര്‍വകലാശാലയും പ്രിന്‍സിപ്പല്‍മാരും തമ്മില്‍ ഇടഞ്ഞത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സര്‍വകലാശാല അധികൃതര്‍ നേരിട്ടെത്തി അവരുടെ വാഹനങ്ങളില്‍ ഉത്തരക്കടലാസുകള്‍ സ്വീകരിക്കുന്ന രീതിയായിരുന്നു. കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ വിവിധ കോളജുകളിലെത്തി ഈ ജോലി ചെയ്യുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജീവനക്കാര്‍ സര്‍വകലാശാലയെ അറിയിച്ചു.
ഇതേതുടര്‍ന്ന് കോളജുകളുടെ നേതൃത്വത്തില്‍ തപാല്‍മാര്‍ഗം ഉത്തരക്കടലാസുകള്‍ എത്തിക്കണമെന്ന് സര്‍വകലാശാല നിര്‍ദേശം നല്‍കി. ഇതിനെ തുടക്കം മുതല്‍ തന്നെ പ്രിന്‍സിപ്പല്‍മാരുടെ അസോസിയേഷന്‍ എതിര്‍ത്തെന്ന് ഒരു സിന്‍ഡിക്കേറ്റ് അംഗം പറഞ്ഞു. ഇതോടെ വിദ്യാര്‍ഥികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ കോളജുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയായി. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ അയച്ചുകൊടുത്ത സ്ഥാപനങ്ങളുമുണ്ട്. നേരിട്ട് എത്തിച്ച ഉത്തരക്കടലാസുകള്‍ സ്വീകരിക്കാതെ തപാല്‍ മാര്‍ഗം അയക്കണമെന്ന് സര്‍വകലാശാല വാശിപിടിക്കുകയും ചെയ്തു.
തപാല്‍മാര്‍ഗം അയക്കുന്നതിലൂടെ സര്‍വകലാശാല ജീവനക്കാര്‍ ചെയ്യേണ്ട ജോലികളെല്ലാം സ്വന്തമായി ചെയ്യേണ്ടി വരികയാണെന്നാണ് കോളജ് അധ്യാപകരുടെ വാദം. പരീക്ഷാ ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ ഇല്ലാതാക്കും. കെ.ടെറ്റ്, സെറ്റ് യോഗ്യത പരീക്ഷ എഴുതിയവര്‍ക്ക് ബി.എഡ് ഫലം ലഭ്യമാകാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവാന്‍ കഴിയാത്ത സ്ഥിതിയാണ്. കെ.ടെറ്റ് യോഗ്യതാ പരീക്ഷ വീണ്ടും എഴുതേണ്ടി വരുമെന്ന ആശങ്കയിലാണ് പലരും. ഇനിയും ഫലം വൈകിയാല്‍ എച്ച്.എസ്.എ പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാകും. സര്‍വകാലാശാലയും പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള പിടിവാശി അവസാനിപ്പിച്ച് മൂല്യനിര്‍ണയം വേഗത്തിലാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത
qatar
• 5 hours agoപാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു
Cricket
• 6 hours agoവയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍
National
• 7 hours agoകാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു
National
• 7 hours agoഅടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി
National
• 7 hours agoയു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും
uae
• 7 hours agoശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍
Kerala
• 8 hours agoആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും
uae
• 8 hours agoഅബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം
Saudi-arabia
• 8 hours agoകറന്റ് അഫയേഴ്സ്-14-10-2024
PSC/UPSC
• 8 hours agoADVERTISEMENT