HOME
DETAILS

കേരള ബാങ്കിന് തുടക്കത്തില്‍ അയ്യായിരത്തോളം ശാഖകള്‍ 18 മാസത്തിനുള്ളില്‍ ബാങ്കിന് രൂപം നല്‍കും

  
backup
May 01 2017 | 02:05 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തിരുവനന്തപുരം: വികസനലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന, ജില്ലാസഹകരണ ബാങ്കുകള്‍ യോജിപ്പിച്ചുള്ള കേരള സഹകരണ ബാങ്കിന്(കേരള കോഓപ്പറേറ്റീവ് ബാങ്ക്) തുടക്കത്തില്‍ അയ്യായിരത്തോളം ശാഖകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പ്രൊഫ.എസ്.ശ്രീറാം സമിതി ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
18 മാസത്തിനുള്ളില്‍ കേരള സഹകരണ ബാങ്കിന് രൂപം നല്‍കാനാണ് പദ്ധതി. ജീവനക്കാരെ കുറയ്ക്കാതെതന്നെ കേരളത്തിലുടനീളം ശാഖകള്‍ തുടങ്ങാം. സഹകരണമേഖലയില്‍ നിലനിന്ന പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കും. എല്ലാവിഭാഗം സഹകരണസംഘങ്ങള്‍ക്കും ബാങ്കില്‍ അംഗത്വം നല്‍കും. എല്ലാ അംഗങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നേരിട്ട് സേവനങ്ങള്‍ ലഭ്യമാക്കും. ബാങ്ക് ഭരണത്തിന് മൂന്ന് മേഖലാ ബോര്‍ഡുകളും മേഖലാ ഓഫിസുകളും ഉണ്ടാകും.
അതത് മേഖലകളിലെ അംഗങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത് രൂപീകരിക്കുന്ന ബോര്‍ഡുകള്‍ക്കൊപ്പം കേന്ദ്ര ഓഫിസും കേന്ദ്ര ബോര്‍ഡും ഉണ്ടാകും. പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റും പദ്ധതി ഉപദേശകബോര്‍ഡും രൂപീകരിക്കും. നിക്ഷേപം,വായ്പ തുടങ്ങിയ സേവനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ സ്വന്തം നിലയില്‍ നല്‍കും. ബാങ്കിങ് രംഗത്തെ ആധുനിക സേവനങ്ങളും സാമ്പത്തിക ഉല്‍പന്നങ്ങളും കേരള ബാങ്കിലൂടെ പ്രാഥമികബാങ്കുകള്‍ ഉപയോക്താക്കളില്‍ എത്തിക്കും.
സാങ്കേതികവിദ്യയുടെ സംയോജനം, പ്രവര്‍ത്തന സംയോജനം,സാമ്പത്തിക ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിയമപരമായ സംയോജനം,മനുഷ്യവിഭവശേഷി സംയോജനം എന്നിങ്ങനെ നാലു ഘട്ടങ്ങളുണ്ട്. ഇതു പൂര്‍ത്തീകരിക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരും. സംയോജനത്തിന് മൂന്നുമാസം വീതം ആറ് ഘട്ടങ്ങളുടെ നടപടി പട്ടിക തയാറാക്കിയിട്ടുണ്ട്.
ഏഴാം ഘട്ടം മുതല്‍ കേരള സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനമാരംഭിക്കും. നവീന ബാങ്കിങ് ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും സൃഷ്ടി, പ്രത്യേക ബിസിനസ് ചാനലുകള്‍, മൂല്യവര്‍ധിത സേവനങ്ങള്‍, മൊത്തത്തിലുള്ള മാനേജ്‌മെന്റ് എന്നിവ കേന്ദ്ര ഓഫിസിന്റെ ചുമതലയായിരിക്കും.
മറ്റു ശുപാര്‍ശകള്‍ ഇപ്രകാരമാണ്: പ്രാഥമിക ബാങ്കുകളുമായി മത്സരിക്കരുത്. ബാങ്കിന്റെ ബിസിനസ് പൂര്‍ണമായും ഫെഡറല്‍ രീതിയിലല്ല. ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളുടെ മുഴുവന്‍ ബിസിനസും പ്രാഥമിക ബാങ്കുകളെ മാത്രം ആശ്രയിച്ചല്ല. വ്യക്തിഗതവും വായ്‌പേതര സംഘങ്ങളില്‍ നിന്നുള്ളതും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള ബിസിനസാണിത്.
സഹകരണമേഖലയിലെ ത്രിതല സംവിധാനത്തില്‍നിന്ന് ഒരു തലം ഒഴിവാക്കും. ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോര്‍പറേറ്റ് ബാങ്കിങ്, കണ്‍സോര്‍ഷ്യം ലെന്‍ഡിങ്, ട്രഷറി മാനേജ്‌മെന്റ്, വിദേശ ധനവിനിമയം,വിദേശനിക്ഷേപം തുടങ്ങി വന്‍കിട ബാങ്കിങ് സേവനങ്ങള്‍ ബാങ്ക് നിര്‍വഹിക്കണം. ബിസിനസ് താല്‍പര്യങ്ങള്‍ക്കു തടസമുണ്ടാകാതെ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നു വികസന പദ്ധതികളില്‍ പങ്കാളിത്തം വഹിക്കണം. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി ആവശ്യത്തിനുസരിച്ചു പുനഃക്രമീകരിക്കണം.
പുതിയ ബാങ്കില്‍ പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ള മൂലധനം ലയിപ്പിക്കുകയും മൂലധനം പ്രീമിയത്തോടെ മൂല്യനിര്‍ണയം നടത്തി നല്‍കുകയും വേണം. ജില്ലാ ബാങ്കുകളിലെ സ്റ്റാറ്റിയൂട്ടറി റിസര്‍വുകള്‍ ജില്ലകളിലെ പ്രാഥമിക ബാങ്കുകളുടെ ഷെയറിന്റെ ആനുപാതിക അടിസ്ഥാനത്തില്‍ കണക്കാക്കി ലയിപ്പിക്കും. കേന്ദ്രീകൃതമായി കോര്‍ ബാങ്കിങ് സോഫ്റ്റ്‌വെയര്‍ സംയോജിപ്പിക്കണം.
സേവനങ്ങള്‍ക്ക് അമിതഫീസുകളും സര്‍വിസ് ചാര്‍ജും പാടില്ല. കേരള സഹകരണബാങ്കിന് അനുസൃതമായി കേരള സഹകരണനിയമവും ചട്ടവും ഭേദഗതി ചെയ്യണം. റിസര്‍വ് ബാങ്ക്,നബാര്‍ഡ് എന്നിവയില്‍നിന്ന് അംഗീകാരം നേടാന്‍ നടപടി വേണം. മൂലധന പിന്തുണ, സാങ്കേതികവിദ്യാ സംയോജനം, മനുഷ്യവിഭവശേഷി വികസനം എന്നിവയ്ക്ക് 1000 കോടി രൂപ അനുവദിക്കണം. കേരള ബാങ്കിന്റെ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമുമായി പ്രാഥമികബാങ്കുകളുടെ കോര്‍ ബാങ്കിങ് സംവിധാനം എങ്ങനെ ഉപയോഗപ്പെടുത്താമെന്നുപഠിച്ച് സമാന്തര നടപടികള്‍ സ്വീകരിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago