മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരം പാഴാക്കരുത്: എം.കെ മുനീര്‍
കുന്ദമംഗലം: മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസാന അവസരമാണ് ലോകസഭാ തെരഞ്ഞെടുപ്പെന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീര്‍. കോഴിക്കോട് ലോക്സഭാ സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച ജയ്ഹോ യൂത്ത് റൈഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റന്‍ എം. ബാബുമോന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ നസീം പെരുമണ്ണ അധ്യക്ഷനായി. ഖാലിദ് കിളിമുണ്ട, സി. മാധവദാസ്, പി.സി അബ്ദുള്‍കരീം, വിനോദ് പടനിലം, എം. ധനീഷ് ലാല്‍, സി.വി സംജിത്ത്, എ. ഷിയാലി, എ.ടി ബഷീര്‍, ബാബു നെല്ലൂളി, എ.കെ ഷൗക്കത്തലി, കെ.എം.എ റഷീദ്, ജിജിത്ത് പൈങ്ങോട്ടുപുറം, ഒ.എം നൗഷാദ്, ഒ. ഉസൈന്‍, ലാലുമോന് ചെരിഞ്ചാല്, ഒ. സലിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."