ജില്ലയിലെ 64 കുളങ്ങള്‍ ഇനി ഉപയോഗപ്രദം
കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ അമ്പതു ദിവസം നൂറു കുളം പദ്ധതി നാലാംഘട്ടം പൂര്‍ത്തിയായപ്പോള്‍ 64 കുളങ്ങള്‍ വൃത്തിയാക്കി. 31 ദിവസത്തിനുള്ളിലാണിത്. മെയ് 1ന് മൂവാറ്റുപുഴയിലെ ഏഴ് കുളങ്ങളാണ് ശുചീകരിച്ചത്.
ഹരിതകേരള മിഷന്‍, അന്‍പോടു കൊച്ചി, കുടുംബശ്രീ, തൊഴിലുറപ്പു പ്രവര്‍ത്തകര്‍, നെഹ്‌റു യുവ കേന്ദ്ര, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയ്ക്കു പുറമെ ആറു സ്‌കൂളുകളിലെ എന്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള മൂവാറ്റുപുഴയിലെ ഏഴുകുളങ്ങളും സന്ദര്‍ശിച്ചു.
വാളകം പഞ്ചായത്തിലെ കരിപ്പാടിക്കുളത്തിനു സമീപം മാര്‍ സ്റ്റീഫന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. 115 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണു സംസ്ഥാനത്തിന് ഈ വര്‍ഷം ലഭിച്ചത്.
അതുകൊണ്ടു തന്നെ വരള്‍ച്ചയെ ചെറുക്കാന്‍ മഴവെള്ളം സംഭരിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും നമുക്ക് കഴിയണം. 20 വര്‍ഷം മുമ്പ് 2500 കുളങ്ങളുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ 600 എണ്ണം മാത്രമാണുള്ളത്. തദ്ദേശവാസികള്‍ മുന്‍കയ്യെടുത്ത് അവ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ആരക്കുഴ പഞ്ചായത്തിലെ കടുകാസിറ്റി കുളം അഥവാ ചിറക്കണ്ടം കുളം വൃത്തിയാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരോടൊപ്പം എസ്എം എച്ച്എസ്എസ്‌ലെ എന്‍എസ്എസ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. വെട്ടൂര്‍ എബനസര്‍ എച്ച്എസ്എസിലെ എന്‍എസ്എസ് പ്രവര്‍ത്തകരടക്കം 85 പേരാണ് പായിപ്ര പഞ്ചായത്തിലെ ആണിക്കുളം വൃത്തിയാക്കാനായെത്തിയത്. വാളകം എംഎസ്‌വി എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ കരിപ്പാടികുളം വൃത്തിയാക്കാനും സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച് എസ്എസിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ നഗരസഭയിലെ പഞ്ചായത്തുകുളം വൃത്തിയാക്കാനും പങ്കാളികളായി. മൂവാറ്റുപുഴ തര്‍ബിയാത്ത് എച്ച് എസ്എസിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ 60 വീട്ടുക#ാര്‍ ഉപയോഗിക്കുന്ന കടവുപാടം കുളം അഥവാ കാവുങ്കര കുളം ശുചീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
കദളിക്കാട് വി എം എച്ച് എസ് എസിലെ എന്‍എസ്എസ് പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ കണിയാര്‍കുളം വൃത്തിയാക്കുന്നതിന് മുന്‍കൈയെടുത്തു. ആയവന പഞ്ചായത്തിലെ പുതുവേലിമാറിക്കുളം വൃത്തിയാക്കാന്‍ നെഹ്‌റു യുവ കേന്ദ്ര പ്രവര്‍ത്തകരടക്കം 80 പേരാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."