മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയ ബാധിതര്‍ക്ക് പ്രത്യേക വാര്‍ഡില്ല
മഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡിഫ്തീരിയ ബാധിച്ചു മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി എത്തിയ രോഗികളെ കിടത്താന്‍ പ്രത്യേക വാര്‍ഡുകളില്ലാത്തത് ആശങ്കപരത്തുന്നു. കോറിനിബാക്ടീരിയം ഡിഫ്തീരിയ എന്ന സ്രോതസില്‍ നിന്നു വായുവിലൂടെ പകരുന്ന ഈ രോഗം മറ്റു രോഗികളിലേക്കു വേഗത്തില്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്കയിലാണു രോഗികള്‍. മഞ്ചേരിക്കടുത്തു പാലക്കുളം, മഞ്ഞപ്പറ്റ എന്നിവിടങ്ങളില്‍ നിന്നുള്ള നാലുപേരാണു മെഡി.കോളജില്‍ ചികിത്സയിലുള്ളത്.എന്നാല്‍ ഡിഫ്തീരിയ ബാധിച്ചു അഡ്മിറ്റായവരെ പ്രത്യേക മുറികളില്‍ കിടത്തിയിരിക്കുകയാണെന്നാണു മെഡി.കോളജ് സുപ്രണ്ട് നല്‍കുന്ന വിശദീകരണം. അതേസമയം ഈ മുറികള്‍ വേണ്ടത്ര കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. ഡിഫ്തീരിയ ബാധിതര്‍ ഉപയോഗിക്കുന്ന ബാത്ത് റൂം അടക്കമുള്ള സൗകര്യങ്ങള്‍ മറ്റു രോഗികളും ഉപയോഗിക്കേണ്ടി വരികയാണ്. ചികിത്സ തേടിയെത്തുന്നവര്‍ക്കു വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡിഫ്തീരിയ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ മെഡി.കോളജില്‍ കുത്തിവെപ്പെടുക്കാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെയും കുത്തിവെപ്പെടുക്കുന്നവരുടെ നീണ്ട നിരയാണു കാണാനാവുന്നത്. ഈമാസം ഒന്നാം തീയ്യതി മുതല്‍ ഇന്നലെവരെയായി മെഡിക്കല്‍ കോളജില്‍ കുത്തിവെപ്പെടുത്തവരുടെ എണ്ണം1586 ആയി. പരിസരത്തുള്ള സി.എച്ച്.സികളും സ്‌കൂളുകളും കേന്ദ്രീകരിച്ചു കുത്തിവെപ്പെടുത്തവരുടെ കണക്കുകള്‍ വേറെയും ഉണ്ട്. എന്നാല്‍ മഞ്ചേരി നഗരസഭയില്‍ ആയിരക്കണക്കിനു കുട്ടികള്‍ കുത്തിവെപ്പെടുക്കാത്തവരായി ഇപ്പോഴുമുണ്ടന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."