കതിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
തലശ്ശേരി: കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആറിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വഹിക്കും. ആറിന് വൈകുന്നേരം മൂന്നുമണിക്ക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സ്‌കൂള്‍ നവീകരണത്തിന് പൂര്‍വ വിദ്യാര്‍ഥികളും പൂര്‍വ അധ്യാപകരുമുള്‍പ്പെടെയുള്ളവരില്‍ നിന്നു സ്വരൂപിച്ച 100 പവന്‍ സ്വര്‍ണം മന്ത്രി ഏറ്റുവാങ്ങും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മുഴുവന്‍ ക്ലാസുകളും ലാബുകളും അത്യാധുനിക സൗകര്യങ്ങളോടു കൂടി ഹൈടെക് ആക്കിമാറ്റും. കൂടാതെ ലോകോത്തര നിലവാരത്തിലുള്ള ലൈബ്രറി, ഭാഷാ ലാബുകള്‍, മള്‍ട്ടി മീഡിയാ റൂം, സ്റ്റേഡിയം, കാംപസ് നവീകരണം, ജിംനേഷ്യം, യോഗ, കളരി, കരാത്തെ പരിശീലന സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 23 കോടി രൂപ മതിപ്പു ചിലവ് വരുന്ന മാസ്റ്റര്‍ പ്ലാനിന് വിദ്യാലയ വികസന സമിതി രൂപം നല്‍കി. അര ലക്ഷത്തിലേറെ വരുന്ന പൂര്‍വ
വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് സ്‌കൂളിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കെ.വി പവിത്രന്‍, വി.എം വേണു, ടി.ടി റംല,
പി.കെ സുപ്രഭ, പാര്‍വതി മീര, ജ്യോതി കേളോത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."