കുടുംബ കോടതികളില്‍ വിവാഹ മോചന കേസുകള്‍ പെരുകുന്നു
തിരുവനന്തപുരം:കനകംമൂലം കാമിനിമൂലം കലഹം പലവിധം ഉലകില്‍ സുലഭം. എന്നിരുന്നാലും ഇപ്പോള്‍ വിവാഹ ജീവിതം പാതിവഴിയില്‍ വലിച്ചെറിയപ്പെടുന്നവരുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് ഇതുവരെയില്ലാത്ത രീതിയില്‍ വിവാഹ മോചന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു.
സംസ്ഥാനത്ത് കുടുംബകോടതികളില്‍ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ 18,745 വിവാഹ മോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ തിരുവനന്തപുരം ജില്ലയിലാണ്. 3,328. കൊല്ലം 2,273, പത്തനംതിട്ട 1,060, കോട്ടയം 1,402, ആലപ്പുഴ 1,644, ഇടുക്കി 587, എറണാകുളം 1,696, തൃശൂര്‍ 2,514, പാലക്കാട് 1,209, കോഴിക്കോട് 1,382, മലപ്പുറം 603, വയനാട് 305, കണ്ണൂര്‍ 1,267, കാസര്‍ഗോഡ് 423.
തൃശൂര്‍ കുടുംബ കോടതിയിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ - 1520. തിരുവനന്തപുരം കുടുംബകോടതി- 1,432 കേസുമായി രണ്ടാം സ്ഥാനത്തും, 1,191 കേസുകളുമായി മൂന്നാം സ്ഥാനത്ത് എറണാകുളവുമുണ്ട്.
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധമാണത്രെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വിവാഹ മോചനത്തിനായുള്ള കാരണമായി കാണുന്നത്. ഒപ്പം മദ്യവും സ്ത്രീധന പീഡനവും ഉണ്ട്. പരസ്ത്രീ ബന്ധത്തിലേക്ക് പുരുഷന്മാരെ എത്തിക്കുന്നതില്‍ പ്രധാന കാരണം അശ്ലീല പുസ്തകങ്ങളും അത്തരം സി.ഡികളുമാണ്. മൊബൈല്‍ ഫോണില്‍ ഇതെല്ലാം കിട്ടുമെന്നായതോടെ എല്ലാം എളുപ്പത്തിലായി.
സ്ത്രീകള്‍ ഒളിച്ചോടുന്നതിനു കാരണവും ഇതു തന്നെയാണ്. മാതാപിതാക്കള്‍ വിവാഹമോചനവുമായി കോടതി കയറുമ്പോള്‍ അവരുടെ കുഞ്ഞുങ്ങളുടെ ഭാവി ഇരുട്ടിലാകുന്ന സ്ഥിതിയാണ് സംജാതമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."