HOME
DETAILS

രഞ്ജി, സി.കെ നായിഡു ട്രോഫി: കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

  
backup
May 04, 2017 | 9:18 PM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%a1%e0%b5%81-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab

കൊച്ചി: രഞ്ജി, സി.കെ നായിഡു ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ 24 പേരും കേണല്‍ സി.കെ നായിഡു ട്രോഫിയില്‍ 32 പേരുമാണ് സാധ്യതാ ടീമില്‍ ഇടം പിടിച്ചത്. കളിക്കാരെല്ലാവര്‍ക്കും മെയ് മാസം കായിക ക്ഷമതാ പരിശോധനയും പരുക്കുകള്‍ സംബന്ധിച്ച പരിശോധനയും നടത്തും. കേരള ക്രക്കറ്റ് അസോസിയേഷന്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇവരുടെ കായിക ക്ഷമതയും പ്രകടനവും തുടര്‍ച്ചയായി നിരീക്ഷിക്കും. ചെന്നൈ ശ്രീ രാമചന്ദ്ര സര്‍വകലാശാലയിലെ അന്തര്‍ദേശീയ നിലവാരത്തിലുള്ള ക്രിക്കറ്റ് സൗകര്യങ്ങളില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി തീവ്ര പരിശീലന ക്യാംപ് സംഘടിപ്പിക്കും. ഡേവ് വാട്ട്‌മോറിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ നടക്കുന്ന ക്യാംപിന് പ്രത്യേക പരിശീലകര്‍ നേതൃത്വം നല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് അറിയിച്ചു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി ജൂണ്‍ മാസത്തില്‍ കോതംഗലത്തും പ്രത്യേക ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്.
സീനിയര്‍ ടീം(രഞ്ജി ട്രോഫി): രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദീന്‍, അക്ഷയ് കോടോത്ത്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, രാഹുല്‍ പി, ഡാരില്‍ ഫെരാരിയോ, നിഖിലേഷ് സുരേന്ദ്രന്‍, അക്ഷയ് ചന്ദ്രന്‍, മോനിഷ് എസ്, സിജിമോന്‍ ജോസഫ്, അക്ഷയ് കെ.സി, ഫാബിദ് ഫാറൂഖ്, വിനൂപ് മനോഹരന്‍, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, ആതിഫ് ബിന്‍ അഷറഫ്, വിനോദ് കുമാര്‍, നിയാസ്, അക്ഷയ് എം, കെ ജലജ് സക്‌സേന.
അണ്ടര്‍ 23 ടീം(സി.കെ.നായിഡു ട്രോഫി): വിഷ്ണു എന്‍ ബാബു, അനുജ് ജോതിന്‍, അജു പൗലോസ്, ബേസില്‍ മാത്യു, സച്ചി എസ്, ആനന്ദ് കൃഷണന്‍, വിപുല്‍ എസ്, ആല്‍ബിന്‍ ഏലിയാസ്, അലന്‍ സാജു, അമീര്‍ സീഷാന്‍, ഹരികൃഷന്‍ കെ.എന്‍, ആഷിഷ് മാത്യു, വി.എം ജീന്‍ വിജയ്, ബാലു ബാബു, ബേസില്‍ എന്‍.പി, ആനന്ദ് ജോസഫ്, വിശ്വേശ്വര്‍ എസ്, ഫാനൂസ് എഫ്, വിവേക് കെ.എസ്, സൂരജ് കെ.എസ്, ആദിത്യ മോഹന്‍, വിഷ്ണു വിശ്വം, ശ്രീഹരി എസ് നായര്‍, രാഹുല്‍ രാഘവന്‍, വൈശാഖ് ചന്ദ്രന്‍, ആനന്ദ് പി.എസ്, മിഥുന്‍ എസ്, വിഷ്ണുരാജ്, അഭയ് ജോട്ടിന്‍, റാബിന്‍ കൃഷ്ണ, സുബിന്‍ എസ്, ജെഫിന്‍ ജോസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  21 days ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  21 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  22 days ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  22 days ago
No Image

കുളിമുറിയിൽ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  22 days ago
No Image

123 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഹെഡ്

Cricket
  •  22 days ago
No Image

നോൾ കാർഡ് ഉപയോഗിച്ചുള്ള യാത്രയും, ഷോപ്പിംഗും; നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങൾ

uae
  •  22 days ago
No Image

ശബരിമല സപോട്ട് ബുക്കിങ്:  എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി

Kerala
  •  22 days ago
No Image

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബഹ്‌റൈനിൽ

uae
  •  22 days ago
No Image

അങ്ങനെ കല്യാണം കളറായി: തൃശൂരിൽ കല്യാണ പാർട്ടി റോഡ് ബ്ലോക്ക് ആക്കി; ചോദ്യം ചെയ്ത് പ്രദേശവാസികൾ; ഒടുവിൽ കല്ലേറും കൂട്ടത്തല്ലും

Kerala
  •  22 days ago