ഗതാഗത പ്രശ്നത്തിന് പരിഹാരമായി പയ്യന്നൂരില്‍ പുതിയ റോഡ്
പയ്യന്നൂര്‍: നഗരത്തിലെത്തുന്നവര്‍ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമായി പയ്യന്നൂര്‍ നഗരസഭാ കാര്യാലയത്തിന് തൊട്ട് പുതിയ സ്റ്റാന്റിനെയും ബൈപാസ് റോഡിനെയും ബന്ധിപ്പിച്ച് പുതിയ റോഡ് യാഥാര്‍ഥ്യമായി. നഗരസഭ തനത് ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ച് എട്ട് മീറ്റര്‍ വീതിയില്‍ 500 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ പുതിയ സ്റ്റാന്റ് പരിസരത്ത് നിന്നു വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ബൈപാസ് വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് ദേശീയപാതയിലെത്താന്‍ കഴിയും. ദേശീയപാതയിലെ കുരുക്കില്‍ നിന്നു ബസുകള്‍ക്കും ഈ റോഡ് ആശ്വാസമാകും. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രധാന റോഡുകളെ ബന്ധപ്പെടുത്തി ഇടറോഡുകളുടെ നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. നിലവിലുള്ള നഗരസഭാ റോഡുകളുടെ വീതികൂട്ടല്‍ പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്.
റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍മാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."