ജലവൈദ്യുത പ്ലാന്റില്‍ തീപിടിത്തം: ഒന്‍പത് മരണം
ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലം ജലവൈദ്യുത പ്ലാന്റില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. പ്ലാന്റിനകത്തു കുടുങ്ങിയ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മരിച്ചത്.
ആന്ധ്രാപ്രദേശുമായുള്ള അതിര്‍ത്തിക്കടുത്ത ജലവൈദ്യുത പ്ലാന്റില്‍ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അപകടമുണ്ടായത്. ഈ സമയത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ അടക്കമുള്ളവര്‍ പ്ലാന്റിനകത്ത് അറ്റകുറ്റപ്പണിയിലായിരുന്നു. തുടര്‍ന്നു സൈന്യത്തിന്റെയടക്കം നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അപകടസമയത്ത് 20 പേരാണ് ജോലിയിലുണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ രക്ഷപ്പെട്ടു.
ഒന്‍പതുപേര്‍ തുരങ്കത്തില്‍ കുടുങ്ങി. ഏറെ വൈകിയാണ് പലരുടെയും മൃതദേഹം പുറത്തെത്തിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."