യന്ത്രം വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു
ആലപ്പുഴ: ജനാധിപത്യത്തിന് വിധി എഴുതാന്‍ എത്തിയ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. ചേര്‍ത്തലയിലെ കിഴക്കേല്‍ നാല്‍പ്പതില്‍ ബൂത്തില്‍ മോക്‌പോളിനിടെ കുത്തുന്ന വോട്ടെല്ലാം താമരയിലേക്ക് പോയി. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പരാതിയില്‍ വോട്ടിങ് യന്ത്രം മാറ്റി സ്ഥാപിച്ചു. 88ാം നമ്പര്‍ ബൂത്തില്‍ പോളിങ് ആരംഭിക്കുന്നതിനു മുന്‍പ് മോക്ക്‌പോള്‍ നടത്തിയപ്പോള്‍ ബാലറ്റ് യൂനിറ്റില്‍ പ്രസ് ഏറര്‍ സംഭവിച്ചതാണ് ബാലറ്റ് യൂനിറ്റ് മാറ്റിയിട്ടുള്ളതെന്നും മാധ്യമങ്ങളില്‍ പ്രചരിച്ചതു പോലെ ഒരു പിശകും സംഭവിച്ചിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളില്‍ വ്യാപകമായാണ് യന്ത്രം പണിമുടക്കിയത്.
ചേര്‍ത്തല
ചേര്‍ത്തല നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും പല പോളിങ് ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങളിലെ തകരാറുകള്‍ പോളിങ്ങിനെ ബാധിച്ചു. 15 മിനിട്ടു മുതല്‍ രണ്ട് മണിക്കൂര്‍ വരെ തകരാറുമൂലം പോളിങ് തടസപെട്ടു. മാതൃകാ പോളിംങ് ബൂത്തായ ചേര്‍ത്തല ടൗണ്‍ സ്‌കൂളില്‍ രാവിലെ വോട്ടിംങ് തുടങ്ങിയ ഉടന്‍ വൈദ്യുതി മുടങ്ങി. ജനറേറ്റര്‍ റും ലോക്കായതിനാല്‍ പ്രവര്‍ത്തിക്കാനാവാതെ അര മണിക്കൂറോളം വോട്ടിംങ് മുടങ്ങി. ചേര്‍ത്തല സെന്റ്‌മേരീസ് ഹൈസ്‌കൂളിലെ 82, 83 ബൂത്തുകളിലെ വോട്ടിങ് യന്ത്രം തകരാറിലായി. 83 ല്‍ രാവിലെ ഒന്നര മണിക്കൂര്‍ പോളിങ് മുടങ്ങി. ടൗണ്‍ എല്‍.പി സ്‌കൂളിലെ വൈദ്യുതി തകരാര്‍ മൂലം രാവിലെ 11 മണിയോടെ മണിക്കൂറോളം പോളിങ് തടസപെട്ടു. നെടുമ്പ്രക്കാട് ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ 68ാം നമ്പര്‍ ബൂത്തിലും 63ാം നമ്പര്‍ ബൂത്തായ നെടുമ്പ്രക്കാട് എസ്.എന്‍.ഡി.പി ഹാളിലും സാങ്കേതി തകരാര്‍മൂലം അരമണിക്കൂര്‍ വൈകിയാണ് പോളിങ്ങ് തുടങ്ങനായത്.
ചക്കരക്കുളം സ്‌കൂളിലെ 78, 79 ബൂത്തുകളിലും തകരാര്‍ മൂലം പോളിങിനു ഇടക്കു തടസം നേരിട്ടു. തണ്ണീര്‍മുക്കം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 144ാം നമ്പര്‍ ബൂത്തിലെ വി.പാറ്റ് മെഷീന്‍ തകരാറിലായതിനാല്‍ 11 മണിയോടെ ഒരു ണിണിക്കൂറോളം പോളിങ് തടസസ്സപെട്ടു. 143ാം ബൂത്തായ തണ്ണീര്‍മുക്കം എന്‍.എസ്.എസ് ഹാളിലും യന്ത്രതകരാറണ്ടായി. പട്ടണക്കാട് പാറയില്‍ ഭഗവതിവിലാസം ഓഡിറ്റോറിയത്തിലെ ഒന്നാംനമ്പര്‍ ബൂത്തിലും യന്ത്രതകരാര്‍ മൂലം രണ്ടു തവണ പോളിങ് തടസപെട്ടു.
വെട്ടക്കല്‍ മഹിളാ സമാജം കമ്മ്യൂണിറ്റി ഹാളിലെ 12ാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാര്‍ മൂലം അരമണിക്കൂര്‍ താമസിച്ചാണ് പോളിങ് തുടങ്ങിയത്. ഒറ്റമശ്ശേരി സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളിലും യന്ത്രതകരാര്‍ രണ്ടു തവണ പോളിങിനു തടസമായി.
ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ 169ാം നമ്പര്‍ ബൂത്തില്‍ യന്ത്രകരാര്‍ മൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് പോളിങ്ങ് തുടങ്ങാനായത്. അര്‍ത്തുങ്കല്‍ കളരിക്കല്‍ ഐ.ടി.ഐ ബൂത്തില്‍ വോട്ടിം മെഷിന്‍ തകരാറിലായതിനെ തുര്‍ന്ന് വോട്ടിങ് മണിക്കൂറുകളോളം തടസപ്പെട്ടു. അര്‍ത്തുങ്കല്‍ റ്റി.റ്റി.ഐയില്‍ വി.വി പാറ്റ് തകരാറിലായി മണിക്കൂറുകളോളം വോട്ടിംങ് മുടങ്ങി. തുടര്‍ന്ന് വോട്ടര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട അത്രയും സമയം വോട്ടിങ്ങിന് നീട്ടിക്കൊടുക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് വോട്ടിംങ് പുനരാരംഭിച്ചത്.
പൂച്ചാക്കല്‍
പൂച്ചാക്കലില്‍ വോട്ടിങ് തകരാറിലായതിനെ തുടര്‍ന്ന് വിവധ ബൂത്തുകളില്‍ പ്രവര്‍ത്തനം മണിക്കൂറോളം തടസപ്പെട്ടു. തൈക്കാട്ടുശേരി എല്‍ പി എസ് 114 നമ്പര്‍ ബൂത്ത്, മണിയാതൃക്കല്‍ എം.ഡി .എല്‍. പി .എസ്. 117 നമ്പര്‍ ബൂത്ത്, പള്ളിവെളി സ്‌കൂള്‍ 86 നമ്പര്‍ ബൂത്ത്, ബ്ലോക്ക് പഞ്ചായത്ത്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തൃച്ചാറ്റുകുളം എന്‍ എസ് എസ്.എച്ച്എസ് ബൂത്ത്, പള്ളിപ്പുറം പഞ്ചായത്ത് പല്ലുവേലി ഭാഗം യു.പി. സ്‌കൂളിലെ 150ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിങ് യന്ത്രം തകരാറിലായത്. ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം തുടര്‍ന്നത്. പള്ളിപ്പുറം പഞ്ചായത്ത് പല്ലുവേലി ഭാഗം യു.പി. സ്‌കൂളിലെ 150ാം നമ്പര്‍ ബൂത്തില്‍ 40 വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വിവി പാറ്റ് മിഷ്യന്‍ കേടായത്. ഒരു മണിക്കു റോളം വോട്ടിങ് മുടങ്ങി. പിന്നീട് യന്ത്രം മാറ്റിവെച്ച ശേഷമാണ്. വോട്ടിങ്ങ് തുടങ്ങിത്.
ചാരുംമൂട്
ചാരുംമൂട് യന്ത്രതകരാറ് മൂലം ചുനക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലെ 88ാം നമ്പര്‍ ബൂത്തില്‍ 15 മിനിട്ട്. പടനിലം എച്ച്.എസ്.എസ് 113ാം നമ്പര്‍ ബൂത്തില്‍ രണ്ടു മണിക്കൂറും ചുനക്കര എന്‍.എസ്.എസ് എല്‍.പി.എസ് 101ാം നമ്പര്‍ ബൂത്തില്‍ അര മണിക്കൂറും വോട്ടിങ് തടസപ്പെട്ടു.
കുട്ടനാട്
കുട്ടനാട്ടില്‍ വോട്ടിങ് ഉപകരണങ്ങള്‍ക്കുണ്ടായ തകരാറിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ പല ബൂത്തുകളിലും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗ് യന്ത്രം, അനുബന്ധ ഉപകരണമായ വിവി പാറ്റ് യന്ത്രം എന്നിവയുടെ തകരാറുകളെത്തേുടര്‍ന്നാണ് ഒരു മണിക്കൂര്‍ വരെ പോളിംഗ് തടസപ്പെട്ടത്. വെളിയനാട്് ഗവ.യു.പി സ്്കൂളിലെ 19, 20 ബൂത്തുകള്‍, 33ാം നമ്പര്‍ ചെറുകര എസ്.എന്‍.ഡി.പി യുപി സ്‌കൂള്‍, 34ാം നമ്പര്‍ നാരകത്ര ഭഗവതി വിലാസം യു.പി.എസ്, കോഴിമുക്ക് ഗവ.എല്‍പിഎസ് 137 ാം നമ്പര്‍ ബൂത്ത്, 144ാം നമ്പര്‍ തായങ്കരി സെന്റ്.ആന്റണീസ് എല്‍പിഎസ്, 122ാം നമ്പര്‍ ആനപ്രമ്പാല്‍ ഗവ.ജി.എല്‍.പി.എസ്, എ്ന്നീ ബൂത്തുകളില്‍ വോട്ടങ് യന്ത്രത്തിനുണ്ടായ തകരാറിനെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ വരെ പോളിങ് തടസപ്പെട്ടു. തലവടി ഗവ.എല്‍.പി.എസിലെ 128, 129 ബൂത്തുകള്‍, 117 ാം നമ്പര്‍ ടൈറ്റസ് മാര്‍ത്തോമാ ഹൈസ്‌കൂള്‍ നീരേറ്റുപുറം എന്നിവിടങ്ങളില്‍ മെഷീന്‍ തകരാറിനെത്തുടര്‍ന്ന് അരമണിക്കൂറോളമാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.
വൈശ്യംഭാഗം ഗവ.എല്‍.പി സ്‌കൂള്‍, കാവാലം കുന്നുമ്മ ലിറ്റില്‍ ഫല്‍വര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിവി പാറ്റ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്നും ഏറെ നേരം വോട്ടെടുപ്പ് തടസപ്പെട്ടിരുന്നു. പുളിങ്കുന്ന് കായല്‍പ്പുറം സെന്റ്.ജോസഫ്‌സ് യുപി സ്‌കൂളിലെ 58ാ നമ്പര്‍ ബൂത്തിലെ പോളിങ് ഓഫിസര്‍ കുഴഞ്ഞു വീണതും വോട്ടിങ് തടസപ്പെടാന്‍ കാരണമായി. സെക്കന്റ് പോളിങ് ഓഫിസറും, ചെങ്ങന്നൂര്‍ ഐ.ടി.ഐ ജീവനക്കാരനുമായ കെ.സി രാജേഷാണ് കുഴഞ്ഞുവീണത്.
കായംകുളം
കായംകുളം നിയോജക മണ്ഡലത്തിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് മെഷിനുകള്‍ തകരാറിലായത് മൂലം വോട്ടെടുപ്പ് വൈകി. കുറ്റിത്തെരുവ് എച്ച്.എച്ച്.വൈ.എം.എസ്.യു.പി സ്‌കൂളിലെ 139ാം ബൂത്തില്‍ രാവിലെ മോക്‌പോളിങില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തപ്പോള്‍ ലൈറ്റ് തെളിഞ്ഞില്ല. പിന്നീട് പുതിയ വോട്ടിങ് യന്ത്രമെത്തിച്ച് വോട്ടെടുപ്പ് ആരംഭിച്ചപ്പോഴേക്കും ഒരു മണിക്കൂറോളം വൈകി. മൂലേശേരില്‍ സ്‌കൂളിലെ 60, 62 ബൂത്തുകളില്‍ മഴകാരണം തണുപ്പടിച്ച് മെഷീനുകള്‍ തകരാറിലായത് മൂലം ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകി. കറ്റാനം പോപ്പ് പയസ് സ്‌കൂളിലെ 172ാം ബൂത്തില്‍ രാവിലെ നാല് മെഷീനുകള്‍ മാറ്റി മാറ്റി വെച്ചെങ്കിലും നാലും തകരാറിലായി. പുതിയ വോട്ടിങ് യന്ത്രമെത്തിച്ച് പത്തരയോടെ മാത്രമാണ് വോട്ടെടുപ്പ് തുടങ്ങിയത്.
കൃഷ്ണപുരത്ത് 151, 152 146 ബൂത്തുകളിലും കുറ്റിത്തെരുവ് എച്ച്.എച്ച്.വൈ.എസിലെ 138 ബൂത്തുകളിലും മെഷീനുകള്‍ തകരാാറിലായി. കൃഷ്ണപുരം ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 102ാം ബൂത്തില്‍ മെഷീന്‍ തകരാര്‍ കാരണം ഒന്നര മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ 96 ാം ബൂത്തില്‍ മിഷന്‍തകരാര്‍ മൂലം വോട്ടെടുപ്പ് അര മണിക്കൂര്‍ വൈകി.
ഹരിപ്പാട്
ഹരിപ്പാട് വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതോടെ ആറാട്ടുപുഴ കനകക്കുന്ന് 130ാം നമ്പര്‍ കയര്‍ സഹകരണസംഘം ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടിങ് നിര്‍ത്തിവച്ചു. കരുവാറ്റ എസ്.എന്‍.ഡി.പി സ്‌കൂളിലെ 12 ഉം13 ഉം ബൂത്തുകളില്‍ വോട്ടിംഗ് താമസിച്ചു. 13ാം നമ്പര്‍ ബൂത്തിലെ മിഷ്യനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വോട്ട് പതിയാത്തതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടിങ് താമസിച്ചു. എട്ടുമണിയോടെയാണ് വോട്ടിങ് ആരംഭിച്ചത്. 12ാം ബൂത്തില്‍ 7.45 ഓടെ വോട്ടിങ് ആരംഭിച്ചു. മുറിയാംമൂട് എല്‍.പി സ്‌കൂളിലെ 176 ാം നമ്പര്‍ ബൂത്തിലെ മെഷിന്‍ തകരാറായി വോട്ടിംങ്ങ് സമയത്ത് ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. കുമാരപുരം 22ാം നമ്പര്‍ ബൂത്ത്, കൂട്ടംകൈത 316ാം നമ്പര്‍ കയര്‍ സഹകരണ സംഘം ബൂത്ത്, കരുവാറ്റ എന്‍.എസ്.എസ് ഗേള്‍സ് ഹൈസ്‌കൂളിലെ ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് മെഷിന്‍ തകരാറുമൂലം ഒരുമണിക്കൂറോളം വോട്ടിങ് താമസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."