ജന്മദിനാഘോഷത്തിന് പിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെ പ്രമുഖര്‍
കിങ്സ്റ്റണ്‍: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ്. 34ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ച നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതായി താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും താരം വീഡിയോയില്‍ പറഞ്ഞു.
ഓഗസ്റ്റ് 21 ന് സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ബോള്‍ട്ട് തന്റെ ജന്മദിനം ആഘോഷിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവരുടെയും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ക്വാറന്റൈനിലാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പാര്‍ട്ടിയില്‍ ഇംഗ്ലണ്ടിന്റെ മാഞ്ചെസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, ബയേര്‍ ലെവര്‍ക്കൂസന്‍ താരം ലിയോണ്‍ ബെയ്‌ലി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
Stay Safe my ppl ?? pic.twitter.com/ebwJFF5Ka9
— Usain St. Leo Bolt (@usainbolt) August 24, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."