HOME
DETAILS

ജനം പരാജയപ്പെട്ട മൂന്നേമുക്കാല്‍ മണിക്കൂര്‍

  
backup
August 26 2020 | 00:08 AM

pinarayi-speech-881611-2111

മുഖ്യമന്ത്രിയുടെ ഓഫിസിനെ വരെ പ്രതിക്കൂട്ടിലാക്കിയ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ 'കൊവിഡ് ഭീതി', ലൈഫ് മിഷനില്‍ അഴിമതി കലര്‍ന്നപ്പോള്‍ 'പാവങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു കൂര', കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ത്രി കെ.ടി ജലീലിന് നേരെ നീണ്ടപ്പോള്‍ 'പരിശുദ്ധ ഖുര്‍ആന്‍' - ഇങ്ങനെ ആരോപണങ്ങളെയെല്ലാം വൈകാരിക പരിവേഷം നല്‍കി തെരുവില്‍ പ്രതിരോധിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒടുവില്‍ അത് നിയമസഭയിലും ആവര്‍ത്തിച്ചു. വിവാദ വിഷയങ്ങളില്‍ സഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തിലൂടെ അദ്ദേഹം പരാജയപ്പെടുത്തിയത് അവിശ്വാസപ്രമേയത്തെയല്ല, ജനങ്ങളുടെ വിശ്വാസത്തെയാണ്. പിണറായി സര്‍ക്കാരിനെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടെങ്കിലും യഥാര്‍ഥത്തില്‍ തോറ്റത് പൊതുജനം തന്നെയാണ്.
എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകില്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. സഭ തുടങ്ങിയ രാവിലെ മുതല്‍ രാത്രി വരെ രാഷ്ട്രീയകേരളം കണ്ണും കാതും കൂര്‍പ്പിച്ചിരുന്നത് അവിശ്വാസത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്തായിരുന്നില്ല, മറിച്ച് മുഖ്യമന്ത്രിയുടെ മറുപടിയെന്തായിരിക്കുമെന്ന് അറിയാനായിരുന്നു. എന്നാല്‍, വിവാദ വിഷയങ്ങളില്‍ പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തെ പ്രമുഖ കക്ഷിയായ സി.പി.ഐയെപോലും തൃപ്തിപ്പെടുത്താന്‍ കഴിയാത്ത മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായത്.


നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനുശേഷമുള്ള 51 ദിവസം രാഷ്ട്രീയകേരളം കടന്നുപോയത് സമാനതകളില്ലാത്ത വിവാദങ്ങളിലൂടെയായിരുന്നു. അതിനിടെ, സര്‍ക്കാരിനെതിരേ കൂടുതല്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. പലതിനും സര്‍ക്കാരിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. ആരോപണങ്ങള്‍ സര്‍ക്കാരിനെതിരേയുള്ള അവിശ്വാസമായി പ്രതിപക്ഷം സഭയിലെത്തിച്ചു. എന്നാല്‍, മാരത്തണ്‍ മറുപടി നല്‍കിയെങ്കിലും വിവാദ വിഷയങ്ങളോട് പ്രതികരിക്കാതെ ജനാധിപത്യരീതിയില്‍ നേരിടാമെന്ന രാഷ്ട്രീയ വെല്ലുവിളിയാണ് മുഖ്യമന്ത്രി സഭയില്‍ നടത്തിയത്. ജനാധിപത്യ ഭരണക്രമത്തില്‍ ജനങ്ങളുടെ വിധിയെഴുത്ത് തന്നെയാണ് പ്രധാനം, എന്നാല്‍, അധികാരമേറ്റവര്‍ ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും വിചാരണചെയ്യാനും പ്രജകള്‍ക്ക് അഞ്ചുവര്‍ഷം കാത്തിരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സഭാതളത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളെന്ന വേര്‍തിരിവില്ലാതെ ഓരോ അംഗങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഭരണാധികാരികള്‍ മറുപടി കൊടുക്കേണ്ടിവരും. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ തിങ്കളാഴ്ച കേരള നിയമസഭയില്‍ ഇല്ലാതെപോയതും ഈ ജനാധിപത്യ മര്യാദ തന്നെയാണ്.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കൊവിഡ് മഹാമാരിയെ സി.പി.എമ്മും സര്‍ക്കാരും ഉപയോഗിക്കുന്നുവെന്ന് നേരത്തെതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. അത് തിങ്കളാഴ്ച സഭയിലും ആവര്‍ത്തിച്ചു. ആന്റിജന്‍ പരിശോധനയും മാസ്‌കും ധരിച്ച് സഭയിലെത്തിയ എം.എല്‍.എമാരില്‍ പ്രതിപക്ഷത്തിന് മാത്രമായിരുന്നു കൊവിഡ് പ്രോട്ടോക്കോള്‍ ബാധകമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ സംസാരിക്കുമ്പോള്‍ സ്പീക്കറും മന്ത്രിമാരും കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇടപെട്ടു. 5.32ന് ആരംഭിച്ച മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം അവസാനിച്ചത് 9.17നാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കൊന്നും മറുപടിപറയാതെ പഴയ ബജറ്റ് പ്രസംഗത്തിന്റെ ആവര്‍ത്തനമായിരുന്നു അത്. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. തുടര്‍ന്നാണ് ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനമധ്യത്തില്‍ കാണാമെന്ന വെല്ലുവിളിയും നടത്തി സഭയിലെ തന്റെ രാഷ്ട്രീയപ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചതുകൊണ്ട് വിവാദങ്ങളും ചര്‍ച്ചകളും അവസാനിച്ചുവെന്ന് കരുതാനാവില്ല.


അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ എം.എല്‍.എമാരെല്ലാം പരാമര്‍ശിച്ച പേരായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റേത്. എങ്കിലും ശിവശങ്കറെക്കുറിച്ചോ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതിയും ഐ.ടി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെക്കുറിച്ചോ മറുപടിപ്രസംഗത്തില്‍ സൂചിപ്പിക്കുകപോലും ചെയ്യാത്ത മുഖ്യമന്ത്രിയുടെ നടപടി ശിവശങ്കറുമായി ഇപ്പോഴും തുടരുന്ന അദ്ദേഹത്തിന്റെ ആത്മബന്ധം തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാനാവില്ല.
പുതുതായി അഞ്ച് അഴിമതി ആരോപണങ്ങളും ചര്‍ച്ചയുടെ ഭാഗമായി സഭയില്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍, ഇതിനെല്ലാം ദുര്‍ബലമായ മറുപടിയായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ആരോപണവിധേയനായ മന്ത്രി കെ.ടി ജലീല്‍ സഭയില്‍ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തെ ന്യായീകരിക്കാനും മുഖ്യമന്ത്രി തയാറായി.
രാവിലെ 10.45ന് വി.ഡി സതീശന്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോള്‍ വിവാദ സ്വര്‍ണക്കടത്തു കേസും മൃഖ്യമന്ത്രിയുടെ ഓഫിസിന് അതുമായി ബന്ധമുണ്ടെന്ന ആരോപണവും ലൈഫ് മിഷന്‍, ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയും സ്പ്രിംഗ്ലര്‍, കണ്‍സള്‍ട്ടന്‍സി വിവാദങ്ങളുമടക്കം സര്‍ക്കാരിനെതിരേ സമീപകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം അക്കമിട്ട് നിരത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ്, ഷാഫി പറമ്പില്‍, മുസ്‌ലിം ലീഗില്‍ നിന്ന് എം.കെ മുനീര്‍, കെ.എം ഷാജി എന്നിവര്‍ക്കെല്ലാം മുഖ്യമന്ത്രിക്കെതിരേ ആരോപണത്തിന്റെ കുന്തമുന തൊടുക്കാനായി. എന്നാല്‍, ഭരണപക്ഷം ശ്രമിച്ചത് രാഷ്ട്രീയപ്രതിരോധത്തിനായിരുന്നു. 1957ലെ ഇടതു സര്‍ക്കാരിനെതിരേയുള്ള നീക്കംമുതല്‍ ഇപ്പോഴത്തെ പ്രതിപക്ഷ നീക്കത്തെ വരെ ഇടതുവിരുദ്ധ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി ചിത്രീകരിക്കാനായിരുന്നു ഭരണപക്ഷം ശ്രമിച്ചത്.


സര്‍ക്കാരിന്റെ കൈകള്‍ പരിശുദ്ധമാണെന്ന് സാധാരണക്കാരായ ഇടതുപക്ഷ അനുഭാവികളെയെങ്കിലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ മാരത്തണ്‍ മറുപടി കൊണ്ടായോ ? കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണ പ്രോഗ്രസ് കാര്‍ഡ് ഉയര്‍ത്തിക്കാട്ടി, ദേശീയതലത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടായ മാറ്റത്തെ വിലയിരുത്തിയ മുഖ്യമന്ത്രിക്ക് കഴിഞ്ഞ നാലര വര്‍ഷത്തെ സ്വന്തം ഓഫിസിലെ പുകമറയുടെ ദുരൂഹതയെങ്കിലും അവസാനിപ്പിക്കാന്‍ കഴിഞ്ഞോ. ചര്‍ച്ചയ്ക്കിടെ എം.കെ മുനീര്‍ ചൂണ്ടിക്കാട്ടിയതുപോലെ തന്റെ ഓഫിസില്‍ പോലും നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ ഇനിയുള്ള ആറു മാസത്തേക്കുകൂടി ശിവശങ്കറിനെ തന്നെ ഭരണം ഏല്‍പ്പിച്ചാല്‍ പോരെ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago