വനിതാ കമ്മിഷന്‍ അദാലത്തുകള്‍ കൊവിഡ് സാഹചര്യം വിലയിരുത്തി പുനരാരംഭിക്കും
കൊച്ചി: കൊവിഡിനെത്തുടര്‍ന്ന് മുടങ്ങിയ അദാലത്തുകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍.
വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാല്‍ വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാമൂലം കവറിലാക്കി തപാലിലോ സ്‌കാന്‍ ചെയ്‌തോ സോഫ്റ്റ് കോപ്പിയായി ഇ-മെയില്‍ ആയോ അയയ്‌ക്കേണ്ടതാണ്. ലോക്ക്ഡൗണ്‍ മൂലവും ആരോഗ്യച്ചട്ടം പാലിക്കേണ്ടതിനാലും അദാലത്തുകള്‍ വൈകിയ സാഹചര്യമുണ്ട്.
പരാതിക്കാരെ നേരില്‍ കേള്‍ക്കേണ്ട സ്വകാര്യവിഷയങ്ങളായതിനാല്‍ ഓണ്‍ലൈനായി പരാതിപറയാന്‍ പരാതിക്കാര്‍ക്കും ബുദ്ധിമുട്ടുമുണ്ടാകാനിടയുണ്ട്.
വനിതാ കമ്മിഷന്‍ ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം ഉപയോഗിക്കുന്നില്ല. എന്നാല്‍ ഫേസ്ബുക്ക്, ഗൂഗിള്‍ റിവ്യൂ തുടങ്ങിയവയിലെ സ്വകാര്യ ഗ്രൂപ്പുകളിലും പേജുകളിലും വ്യക്തികള്‍ പരാതികള്‍ അയയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സ്വകാര്യവിഷയമായതിനാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുവായി പരാതികള്‍ അയയ്ക്കരുത്.
പരാതികള്‍ രേഖാമൂലം വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 എന്ന വിലാസത്തിലോ സലൃമഹമംീാലിരെീാാശശൈീി@്യമവീീ.രീ.ശി എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്‌ക്കേണ്ടതാണെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."