HOME
DETAILS

കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടലുകള്‍ പ്രശംസനീയം : കെ.ഐ.സി

  
backup
August 27 2020 | 03:08 AM

%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82%e0%b4%ac
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറായി ശ്രീ.സിബി ജോര്‍ജ്  ചുമതലയേറ്റ ശേഷം എംബസ്സിയുടെ പ്രവര്‍ത്തന രീതിയില്‍  വരുത്തിയ ചില മാറ്റങ്ങള്‍  അവസരോചിതവും പ്രശംസനീയവുമാണെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
 
പൊതു ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി എല്ലാ ബുധനാഴ്ചയും ഏര്‍പ്പെടുത്തിയ ഓപ്പണ്‍ ഹൗസ് യോഗം, പ്രവാസി സമൂഹത്തിന് നല്‍കി വരുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി ഇന്ത്യൻ എംബസ്സിയിലും പാസ്​പോർട്ട്​ ഓഫിസ് കേന്ദ്രങ്ങളിലും സ്ഥാപിച്ച പരാതിപ്പെട്ടി, മെയിലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാനുളള സംവിധാനം തുടങ്ങിയ സേവനങ്ങള്‍ പ്രവാസി സമൂഹത്തിന് ഏറെ ഉപകാരപ്രദവും ആശ്വാസകരവുമാണ്.
 
പൊതുമാപ്പ്​ കാലത്ത്​ ഔട്ട്​ പാസ്​ ലഭിച്ച്​ നാട്ടിൽ പോവാൻ കഴിയാത്തവരുടെയും, വിമാന സർവീസ്​ ഇല്ലാത്തതിനാൽ കുവൈത്തിൽനിന്ന്​ നാട്ടിലേക്കും നാട്ടിൽനിന്ന്​ കുവൈത്തിലേക്കും വരാൻ കഴിയാത്തവരുടെയും, തൊഴിൽ നഷ്ടപ്പെട്ടവരുടെയും തൊഴിൽ ചൂഷണത്തിനിരയായവരുടെയും,
ഇന്ത്യന്‍ എൻജിനീയർമാരുടെയും മെഡിക്കൽ പ്രഫഷനലുകളുടെയുമെല്ലാം പ്രശ്ന പരിഹാരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സമൂഹം നോക്കി കാണുന്നത്.
 
ഒരു വിധ വിവേചനവും ആരോടും ഉണ്ടാവില്ലെന്നും, അഴിമതിയും ചൂഷണവും പക്ഷപാതിത്വവും വെച്ചുപൊറുപ്പിക്കില്ലെന്നുമുള്ള പ്രഖ്യാപനം , അദ്ദേഹത്തിന്റെ സത്യസന്ധതയെയും, ആത്മാര്‍ത്ഥതയെയുമാണ് വെളിപ്പെടുത്തുന്നത്.
 
വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഉന്നതമായ നിരവധി പദവികള്‍ വഹിച്ച അദ്ദേഹത്തിന് ദീര്‍ഘ കാലം കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കുവൈത്തിലെ പോഷക സംഘടനയായ കെ.ഐ.സി യുടെ എല്ലാ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago