HOME
DETAILS

മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവം; പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും

  
backup
April 26 2019 | 05:04 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%af%e0%b4%82%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b2-2

കല്ലമ്പലം : മുക്കുപണ്ടം പണയംവച്ച് പള്ളിക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.  കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലിസ് അപേക്ഷ സമര്‍പ്പിച്ചു. ഇന്ന് പ്രതികളെ വിട്ടുകിട്ടുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ. കടയ്ക്കല്‍ മാങ്കോട് മതിര കിഴുനില പാറവിള വീട്ടില്‍ റഹീമിന്റെ (30) നേതൃത്വത്തിലു ള്ള അഞ്ചംഗ സംഘമാണ് റിമാഡില്‍ ഉള്ളത്. പള്ളിക്കല്‍ എല്‍.പി.എസ്സിന് സമീപം നാസിം മന്‍സിലില്‍ ബഹദൂര്‍ എന്ന് വിളിക്കുന്ന നവാസ് (55), പള്ളിക്കല്‍ മുക്കംകോട് വാഴവിള വീട്ടില്‍ അലിഫുദീന്‍ (59), മടവൂര്‍ തുമ്പോട് ജെ.എന്‍ മന്‍സിലില്‍ അസ്ലാം (20), മടവൂര്‍ സീമന്തപുരം നക്രാംകോണം അന്‍സര്‍ മന്‍സിലില്‍ അക്ബര്‍ (20) എന്നിവരാണ് മറ്റ് പ്രതികള്‍. പള്ളിക്കല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫൈനാന്‍സ് ലിമിറ്റഡ് , മഹാലക്ഷ്മി ഫൈനാന്‍സിയേഴ്‌സ് , പകല്‍ക്കുറിയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷ് ഫൈനാന്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പ്രതികള്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയത്. പ്രതികള്‍ പണയംവച്ച മുക്കുപണ്ടങ്ങള്‍ യഥാര്‍ഥ സ്വര്‍ണ്ണത്തെപ്പോലും വെല്ലുന്ന തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്.
അത് കൊണ്ട് സ്ഥാപനങ്ങളിലെ ആധുനിക ഗുണമേന്മാ പരിശോധനകളില്‍ പോലും ഇവ വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അത്രക്ക് വിദഗ്ദമായ തരത്തില്‍ ആയിരുന്നു ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരുന്നത്.പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ സ്ഥാപനങ്ങള്‍ ഇവരുമായി ബന്ധപ്പെട്ടു.
ഇവരുടെ സംസാരത്തില്‍ സംശയം തോന്നി ആഭരണങ്ങള്‍ മുറിച്ചു പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് ഉറപ്പായത്. ആഭരണങ്ങള്‍ പണയം വച്ച് കിട്ടുന്ന തുക വീതിച്ചെടുത്ത് പ്രതികള്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. സുഹൃത്തിന്റെ വാഹനത്തില്‍ സഞ്ചരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സി.സി. ടി.വി കാമറയില്‍ തെളിഞ്ഞ ഈ വാഹനത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് സമാനമായ നിരവധി തട്ടിപ്പുകള്‍ ഇവര്‍ നടത്തിയതായി പൊലിസ് സംശയിക്കുന്നു. റഹീം സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ സമാന കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
നിലവിലെ കേസുകള്‍ കൂടാതെ പ്രതികള്‍ വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ഒട്ടനവധി ധനകാര്യ സ്ഥാപനങ്ങളിലും , ബാങ്കുകളിലും മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇവരെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്താന്‍ പൊലിസ് തീരുമാനിച്ചത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി. അശോകന്‍ ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പള്ളിക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ഡി.മിഥുന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. ഗംഗാപ്രസാദ് റൂറല്‍ ഷാഡോ ടീമിലെ ബി. ദിലീപ് , പള്ളിക്കല്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിഷി ബാഹുലേയന്‍ , ഷാന്‍ , അനീഷ് , ശ്രീരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയതും തുടര്‍ അന്വേഷണം നടത്തുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  18 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  26 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago