കേന്ദ്രം തയാറാക്കുന്ന വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാക്കണം: തെരഞ്ഞെടുപ്പ് കമ്മിഷണര്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് വോട്ടര്‍പട്ടിക തയാറാക്കുകയാണെങ്കില്‍ അവ തദ്ദേശ തെരഞ്ഞെടുപ്പിനും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വാര്‍ഡ് അടിസ്ഥാനമാക്കി നടക്കുന്നതിനാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അസംബ്ലി ബൂത്ത് വോട്ടര്‍പട്ടിക അതേപടി ഉപയോഗിക്കാന്‍ കഴിയില്ല.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു അസംബ്ലി ബൂത്ത് പ്രദേശത്ത് ഒന്നോ അതിലധികമോ തദ്ദേശ വാര്‍ഡ് പ്രദേശങ്ങള്‍ ഭാഗികമായി ഉള്‍പ്പെടുന്നുണ്ട്.
സംസ്ഥാനത്തെ 1,200 തദ്ദേശസ്ഥാപനങ്ങളിലെ 21,900 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇതിനായി 15,962 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും 3,113 മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലെയും 414 കോര്പ്പറേഷന് വാര്‍ഡുകളിലെയും വോട്ടര്‍ പട്ടികയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തയാറാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."