HOME
DETAILS
MAL
വീട് തകര്‍ന്നതില്‍ മനംനൊന്ത് ആദിവാസി യുവാവ് തൂങ്ങിമരിച്ചു
backup
August 28 2018 | 19:08 PM
കാട്ടിക്കുളം: മഴക്കെടുതിയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് ആദിവാസി യുവാവ് തൂങ്ങിമരിച്ചു. തിരുനെല്ലി അറവനാഴി അടിയ കോളനിയിലെ വെള്ളിയുടെയും (ചെണ്ട) മല്ലയുടെയും മകന് രാജു (35)ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഇവരുടെ വീടിനു സമീപത്ത് പരിശോധനക്കെത്തിയ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്. ശക്തമായ കാലവര്‍ഷത്തില്‍ രാജുവിന്റെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതിനുശേഷം രാജുവും കുടുംബവും സമീപത്തെ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. വീട് തകര്‍ന്നതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. തിരുനെല്ലി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഭാര്യ: രാധ. മക്കള്‍: രാജേഷ്, രജിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."