HOME
DETAILS

അണികള്‍ക്ക് കൊടുത്ത സന്ദേശം ദുര്‍വ്യാഖ്യാനം ചെയ്തു; ശബ്ദരേഖ വിവാദത്തില്‍ എം.വി ജയരാജന്‍

  
backup
September 03, 2020 | 6:27 AM

mv-jayarajan-clarrified-facebook-comment-allegation2020

തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയരുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖയില്‍ വിശദീകരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍. ഫേസ്ബുക്ക് കമന്റുകള്‍ സംബന്ധിച്ച് വാട്‌സ്അപ്പില്‍ താന്‍ നല്‍കിയ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ എങ്ങനെ നേരിടുമെന്നാലോചിച്ചപ്പോഴാണ് ഇതിന് വ്യക്തമായ പദ്ധതി തയ്യാറാക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഒരു മോശം പരാമര്‍ശവും പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തില്ല. തെറ്റായ പ്രതികരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകാതിരിക്കാനാണ് കാപ്സ്യൂള്‍ രൂപത്തില്‍ കമന്റുകള്‍ തയ്യാറാക്കി നല്‍കുന്നത് എന്നും എം.വി ജയരാജന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മോശമായി പെരുമാറരുത് എന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പല തരത്തിലും പ്രകോപിപ്പിക്കുമെങ്കിലും നിയന്ത്രണം കൈവിടരുതെന്ന് നിര്‍ദേശം നല്‍കിയതായും എം.വി ജയരാജന്‍ വ്യക്തമാക്കി.

തൊഴില്‍ രഹിതരെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും സി.പി.എമ്മിനെതിരെ പടച്ചിടുന്ന പച്ചക്കള്ളങ്ങള്‍ പൊളിച്ചടക്കുക എന്നതാണ് ഉദ്ദേശം. എല്‍.ഡി.എഫ് തൊഴില്‍ അന്വേഷകര്‍ക്കെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

സഭ്യേതര ഭാഷകള്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ പാടില്ലെന്ന് കര്‍ശന നിലാപാട് സിപിഎം എടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  13 hours ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ബിഎൽഒ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  13 hours ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  13 hours ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  13 hours ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  14 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  14 hours ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  15 hours ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  15 hours ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  16 hours ago
No Image

ലോകോത്തര താരങ്ങളാകാൻ യുവ കളിക്കാർ മാതൃകയാക്കേണ്ടത് മെസ്സിയെ അല്ല, കഠിനാധ്വാനിയായ റൊണാൾഡോയെ ന്ന്; യുവന്റസ് ഇതിഹാസ താരം

Football
  •  16 hours ago