മലപ്പുറത്ത് ലീഗും സി.പി.ഐയും തമ്മില്‍ വ്യത്യാസമില്ല; അവര്‍ എന്നെ പരമാവധി ഉപദ്രവിച്ചു: അന്‍വര്‍
മലപ്പുറം: സി.പി.ഐക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. മലപ്പുറത്ത് അവര്‍ക്ക് താല്‍പര്യം ലീഗിനോടാണ്. എന്നെ പരാമവധി ഉപദ്രവിച്ചു. മലപ്പുറത്ത് ലീഗും സി.പി.ഐയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പി.വി അന്‍വര്‍. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ പി.വി അന്‍വര്‍ പറഞ്ഞു.
സി.പി.ഐ തന്നെ ഇപ്പോഴും ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. അവരെ കൊണ്ട് കഴിയാവുന്ന വിധത്തിലെല്ലാം എന്നെ ദ്രോഹിച്ചിട്ടുണ്ടെന്നും അന്‍വര്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്തുകൊണ്ടാണ് സി.പിഐക്ക് വിരോധമെന്ന അവതാരകന്റെ ചോദ്യത്തിന് അവര്‍ക്കെതിരേ മുമ്പ് താന്‍ മത്സരിച്ചതിനായിരിക്കുമെന്നാണ് അന്‍വര്‍ മറുപടി പറയുന്നത്.
ഇതിനു പകരമായി തന്റെ ബിസിനസ് സംരഭങ്ങള്‍ക്കെതിരേ സി.പി.ഐ നടപടിയെടുത്തുവെന്നും അന്‍വര്‍ പറഞ്ഞു. സംരഭങ്ങള്‍ക്കെതിരേ വിവാദങ്ങളുണ്ടായപ്പോള്‍ റവന്യൂ വകുപ്പും വനംവകുപ്പും ഇവയ്‌ക്കെതിരേ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ രണ്ടു വകുപ്പുകളും സി.പി.ഐയുടെ കൈയിലാണ്.
അതേസമയം, പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പരാജയപ്പെടുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി. 35000 വോട്ടിന് തോല്‍ക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നേട്ടമുണ്ടാകും. അതേസമയം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."