വാഹനങ്ങള്‍ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി
ചാരുംമൂട്: അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍സ് വര്‍ക്ക്‌ഷോപ്പ് കേരളയുടെ നേതൃത്വത്തില്‍ പ്രളയ ബാധിത മേഖലകളില്‍ കേടായി കിടന്ന 385 വാഹനങ്ങള്‍ സൗജന്യമായി അറ്റകുറ്റപ്പണികള്‍ ചെയ്തുനല്‍കി.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി സംഘടനയില്‍പ്പെട്ട 150 ഓളം പ്രവര്‍ത്തകരും തമിഴ്‌നാട് ടൂവീലര്‍ അസോസിയേഷന്റെ 80 തൊഴിലാളികളും ചേര്‍ന്ന് ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി, പുലിയൂര്‍, ചെറിയനാട്, തിരുവല്ല, ചക്കുളത്തുകാവ്, ചേന്നംങ്കരി പ്രദേശങ്ങളിലായി നടത്തിയ ക്യാംപുകള്‍ വഴിയാണ് വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ത്തു നല്‍കിയത്. ഇപ്പോഴും പല സ്ഥലങ്ങളിലായി ക്യാംപുകള്‍ തുടരുന്നതായും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി ഗോപകുമാര്‍, ട്രഷറര്‍ കെ.ജെ ജോസഫ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ രാധാലയം, സെക്രട്ടറി പി. ചന്ദ്രന്‍, ട്രഷറര്‍ വി.വി കുഞ്ഞുമോന്‍ എന്നിവര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഓണകിറ്റുകള്‍ വിതരണം നടത്തിയതായും അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍സ് വര്‍ക്ക്‌ഷോപ്പ് കേരളയുടെ വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവന നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."