HOME
DETAILS

കേരള മുസ്‌ലിം ഉയർച്ചക്കു പിന്നിൽ വ്യാപകമായ മദ്‌റസകളുടെ സാന്നിധ്യം: ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി

  
backup
April 28 2019 | 16:04 PM

46156456456321123123-2
ദമാം: കേരള മുസ്‌ലിംകളുടെ ഉന്നമനത്തിനും സമാധാന സാമൂഹ്യ അന്തരീക്ഷത്തിനും പിന്നിൽ വ്യാപകമായ മദ്‌റസ സംവിധാനമാണെന്നു സമസ്‌ത മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി വി സിയും സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സിക്രട്ടറിയുമായ ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. ജുബൈൽ ദാറുൽ ഫൗസ് മദ്‌റസ പുതിയ അധ്യയന വർഷത്തേക്കുള്ള  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ കേരളം സംസ്‌കാര സമ്പന്നതയുടെ ഉത്തുംഗതയിൽ  നിൽക്കുന്നതിന്റെ പിന്നിലും ഈ  മതബോധം ചെറുപ്പത്തിലേ തന്നെ ലഭിക്കുന്നതിന്റെ ഫലമാണ്. ഉത്തരേന്ത്യയിലും മറ്റും ഇപ്പോഴും അരക്ഷിതാവസ്ഥ നിഴലിക്കാൻ കാരണം അവിടെ കേരളത്തിലേതിന് സമാനമായ സംവിധാനം ഇല്ലാതെ പോയതാണ്. പലപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇക്കാര്യങ്ങൾ നേരിട്ട് ബോധ്യപെട്ടിട്ടുണ്ട്. വിവിധ മതസ്ഥർ ഉൾപ്പെടുന്ന ഇന്ത്യയിൽ കേരളത്തിലേത് പോലെ സമാധാനം ലഭിക്കുന്ന ഒരു സംസ്ഥാനവും കാണാൻ സാധിക്കില്ല. പരസ്‌പരം സ്‌നേഹത്തിൽ വർത്തിക്കാനും ബോധം നൽകുന്നത് ചെറുപ്പത്തിലേ ലഭിക്കുന്ന മത വിദ്യാഭ്യാസമാണ്.  
 
വിവിധ രാജ്യക്കാരുമായും സംസ്ഥാനക്കാരുമായും ഇടപഴകി ജീവിക്കുന്ന പ്രവാസികൾക്ക് ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടും. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് സ്ഥാപിച്ചില്ലായിരുന്നുവെങ്കിൽ കേരളവും ഉത്തരേന്ത്യൻ മുസ്‌ലിംകളും ഒരു പോലെ ആകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതബോധം വ്യാപകമാക്കാനുള്ള പ്രവർത്തനങ്ങളുമായി ദാറുൽ ഹുദയും അനുബന്ധ സ്ഥാപനങ്ങളും മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
      പരിപാടിയിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഖാസിമി അധ്യക്ഷത വഹിച്ചു. എസ്  ഐ സി സഊദി ദേശീയ വർക്കിങ് സെക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ, ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗം അബ്‌ദുറഹൂഫ്, സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി റാഫി ഹുദവി സംസാരിച്ചു. മദ്‌റസ മാനേജിങ് കമ്മിറ്റി ജനറൽ കൺവീനർ അബ്ദുസ്സലാം കൂടരഞ്ഞി സ്വാഗതവും  മദ്‌റസ രക്ഷാകർതൃ സമിതി ജനറൽ സിക്രട്ടറി ശിഹാബ് കൊടുവള്ളി നന്ദിയും പറഞ്ഞു. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷനു ബന്ധപ്പെടുക. 0555089125, 0555187520. വാഹന സൗകര്യം ലഭ്യമാണ്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago