അറസ്റ്റിലായ വ്യാജ സിദ്ധന്റെ പേരില്‍ കൂടുതല്‍ കേസ്; പൊലിസ് അന്വേഷണം തുടങ്ങി
കൊണ്ടോട്ടി: വീട്ടമ്മയേയും മൂന്ന് മക്കളെയും 20 ദിവസത്തോളം കാണാതായ സംഭവത്തില്‍ അറസ്റ്റിലായ പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂര്‍ റഹ്മത്ത് എം.കെ അബ്ദുറഹ്മാന് തങ്ങള്‍(36)ക്കെതിരെ കൂടുതല്‍ പീഡനക്കേസുകളുണ്ടെന്ന് പൊലിസ്. വീട്ടമ്മയേയും 17, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ കാണാതായ കേസിലാണ് സിദ്ധന് അറസ്റ്റിലായത്.
2016ല്‍ വയറുവേദനക്ക് മേലങ്ങാടിയിലെത്തിയ യുവതിയെ പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന ഫോട്ടോകള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തായി പരാതിയുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്. ആത്മീയ കേന്ദ്രത്തിന്റെ മറവില്‍ യുവതികളെ സ്വാധീനിച്ചാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്നും പൊലിസ് പറഞ്ഞു. വീടിനോട് ചേര്‍ന്ന് പുതിയ കേന്ദ്രം നിര്‍മിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇയാള്‍. ഇതിനിടയിലാണ് വീട്ടമ്മയും മക്കളും ഇയാളുടെ സ്വാധീനത്തില്‍ ചെന്നുചാടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."