ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എസ്. ഗോപന്‍ നായര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ്. ഗോപന്‍ നായര്‍ (79) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ഡല്‍ഹിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം അടക്കമുള്ള പരസ്യങ്ങള്‍ക്ക് (ശ്വാസകോശം സ്‌പോഞ്ചു പോലെയാണ്) ശബ്ദം നല്‍കിയും ശ്രദ്ധേയനായി. സി.വി രാമന്‍ പിള്ളയുടെ കൊച്ചുമകനായ ഗോപന്റെ ശബ്ദത്തിലൂടെയായിരുന്നു ഒരുകാലത്ത് മലയാളികള്‍ വാര്‍ത്തകള്‍ അറിഞ്ഞിരുന്നത്. നെഹ്‌റുവും ഇന്ദിരയും രാജീവും മരണപ്പെട്ടത് മലയാളികളെ അറിയിച്ചത് ഗോപനാണ്.
റിട്ടയര്‍ ചെയ്ത ശേഷവും ശബ്ദമാധ്യമരംഗത്ത് സജീവമായിരുന്നു. രാധയാണ് ഭാര്യ, മകന്‍ പ്രമോദ്. സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."