എം.സി കമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി: തട്ടിപ്പ് നടത്തിയിട്ടില്ല, നാലു മാസത്തിനകം പണം തിരികെ നല്‍കുമെന്നും എം.എല്‍.എ
കാസര്‍കോട്: ജ്വല്ലറി നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെതിരെ ഒരു വഞ്ചന കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മുസ്ലിംലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേര്‍ നിക്ഷേപമായി നല്‍കിയ 73 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ എം.എല്‍.എക്കെതിരെ 13 വഞ്ചന കേസുകളായി.
വഞ്ചനാ കേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എക്കും മുസ്ലിംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
അതേ സമയം തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പണം തിരിച്ചുനല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും നാലു മാസത്തിനകം പണം തിരിച്ചുനല്‍കുമെന്നും എം.സി കമറുദ്ദീന്‍ വ്യക്തമാക്കി. ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."