നിയമസഭയില്‍ സജി ചെറിയാന് അനുമതി നിഷേധിച്ചു; രാജിവെക്കണമെന്ന് എം. ലിജു
ആലപ്പുഴ: പ്രളയക്കെടുതിയെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രളയം ഏറ്റവും കൂടുതല്‍ നാശംവിതച്ച ചെങ്ങന്നൂരിലെ ജനപ്രതിനിധിയ്ക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചതിലൂടെ എം.എല്‍.എ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികത സജി ചെറിയാന് നഷ്ടമായെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. സംസാരിക്കാനുള്ള അവസരം നിഷേധിച്ചതാണോ അതോ സംസാരിക്കാതെ മാറി നിന്നതാണോയെന്ന് സജി ചെറിയാന്‍ വ്യക്തമാക്കണം.
തന്റെ മണ്ഡലത്തിലുണ്ടായ ഭയാനകമായ സംഭവത്തിന്റെ നേര്‍ചിത്രം നിയമസഭയില്‍ അവതരിപ്പിക്കാതെ മാറി നിന്നതാണെങ്കില്‍ എം.എല്‍.എ ജനങ്ങളോട് മാപ്പു പറയണം. പ്രളയകാലത്ത് സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് മതിപ്പില്ലാത്തതാണോ നിയമസഭയില്‍ അവസരം നിഷേധിച്ചതിന് പിന്നിലെന്ന് അറിയാന്‍ ജനങ്ങള്‍ക്കും താത്പര്യമുണ്ടെന്ന് ലിജു പ്രസ്താവനയില്‍ പറഞ്ഞു.
പ്രളയം ബാധിക്കാത്ത മറ്റു സ്ഥലങ്ങളിലെ എം.എല്‍.എമാരെ സംസാരിക്കാന്‍ അനുവദിച്ചപ്പോള്‍ പ്രളയത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ ഏറ്റവുവാങ്ങിയ സ്ഥലങ്ങളിലെ എം.എല്‍.എയെ ഒഴിവാക്കിയത് എം.എല്‍.എയോടുള്ള മുഖ്യമന്ത്രിയുടെ നീരസം തന്നെയാണെന്ന് വ്യക്തമാണെന്നും ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."