വയനാട് ശുചീകരിക്കാന്‍ കടലിന്റെ മക്കളും
കല്‍പ്പറ്റ: കേരളത്തെ മുക്കിയ പ്രളയത്തില്‍ രക്ഷകരായ കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിളിപ്പേര് ലഭിച്ച മത്സ്യത്തൊഴിലാളികളും ശുചീകരിക്കാന്‍ വയനാട്ടില്‍ എത്തി.
കോഴിക്കോട് പുതിയാപ്പ, വെള്ളയില്‍ എന്നിവിടങ്ങളില്‍ നിന്നും നാല് ബോട്ടുകളിലാണ് 20 ഓളം പേര്‍ ജില്ലയിലെത്തിയത്. പ്രളയ കാലത്തെ കേരളത്തിന്റെ രക്ഷകര്‍ മത്സ്യത്തൊഴിലാളികളായിരുന്നു.
പ്രളയത്തെ തുടര്‍ന്ന് മലിനമായ ജില്ലയിലെ ജലാശയങ്ങള്‍ ശുചീകരിക്കുകയായിരുന്നു ലക്ഷ്യം. പുഴകളിലും മറ്റും മൃഗങ്ങളുടെ അഴുകിയ ജഡങ്ങള്‍ അടക്കം ഒഴുകി നടക്കുന്നുണ്ട്. ഇതുള്‍പടെയുള്ള മാലിന്യം നീക്കം ചെയ്താണ് കടലിന്റെ മക്കള്‍ വയനാട്ടുകാരുടെ കൈയടി നേടിയത്. നാല് ബോട്ടുകള്‍ക്ക് പുറമെ രണ്ട് കയാക്കിങ് ടീമും ഇവരുടെ കൂടെ ഉണ്ടായിരുന്നു.
പ്രളയം ദുരിതം വിതച്ച എറണാകുളത്ത് അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരുന്ന സംഘമാണ് ജില്ലയില്‍ എത്തിയത്. ഫൈറ്റ് ഫോര്‍ ലൈഫ് എന്ന സംഘടന മുന്‍കൈയെടുത്താണ് മത്സ്യതൊഴിലാളികളെ ജില്ലയില്‍ എത്തിച്ചത്. പനമരം അടക്കം വിവിധ സ്ഥലങ്ങളിലെ പുഴകളാണ് സംഘം ശുചീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."