HOME
DETAILS

പരീക്ഷാകേന്ദ്രങ്ങള്‍ വിദൂര ജില്ലകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷകള്‍ അടുത്തടുത്ത  ദിവസങ്ങളില്‍; വിദ്യാര്‍ഥികള്‍ക്ക് ദുരിതം

  
backup
September 12 2020 | 04:09 AM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf
 
കോഴിക്കോട്: അഖിലേന്ത്യാ പ്രവേശനപരീക്ഷകള്‍ ഒന്നിച്ചുവന്നതു വിദ്യാര്‍ഥികളെ ദുരിതത്തിലാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ച പരീക്ഷകളാണ് അടുത്തടുത്ത ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചത്. യാത്രാസൗകര്യവും താമസസൗകര്യവുമില്ലാത്തതിനാല്‍ വിദൂര ജില്ലകളില്‍ പോയി എങ്ങനെ പരീക്ഷയെഴുതുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. കുട്ടികളെ പരീക്ഷയ്‌ക്കെത്തിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളും ഉത്കണ്ഠയിലാണ്. 
  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകളാണ് അടുത്തടുത്ത ദിവസങ്ങളില്‍ നടക്കുന്നത്. ഐ.സി.എ.ആറിലേക്ക് നാലു വര്‍ഷ യു.ജി കോഴ്‌സുകള്‍ക്കും അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ പഠന ഗവേഷണത്തിന് ഐസറിലേക്ക് അഞ്ചു വര്‍ഷ ബി.എസ്.എം.എസ് കോഴ്‌സുകള്‍ക്കുമാണ് പ്രവേശന പരീക്ഷ. രാജ്യത്തെ വിവിധ കാര്‍ഷിക സര്‍വകലാശാലകളിലേക്കുള്ള അഗ്രികള്‍ചര്‍, ഫിഷറീസ്, ഹോര്‍ട്ടികള്‍ചര്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് ഐ.സി.എ.ആര്‍ പ്രവേശന പരീക്ഷ.
ഈ മാസം 16, 17, 22 തിയതികളിലായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത യു.ജി പ്രവേശന പരീക്ഷ. ജൂണ്‍ ഒന്നിനു നടക്കേണ്ടിയിരുന്ന പരീക്ഷ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. 
ഈ മാസം ഏഴ്, എട്ട് തിയതികളില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. ഈ മാസം 18നാണ് ഐസറിന്റെ പ്രവേശന പരീക്ഷ. അപേക്ഷകര്‍ക്കുള്ള ഹാള്‍ ടിക്കറ്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 
ഐ.സി.എ.ആറിന്റെ പരീക്ഷയ്ക്കു വിദൂര ജില്ലകളിലാണ് പരീക്ഷാകേന്ദ്രം അനുവദിച്ചത്. കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ടെസ്റ്റിങ്  ഏജന്‍സി(എന്‍.ടി.എ)യാണ് ഈ പരീക്ഷ നടത്തുന്നത്. മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നടത്തുന്നതും ഈ ഏജന്‍സി തന്നെയാണ്. 13നാണ് നീറ്റ് പരീക്ഷ. അപേക്ഷ ക്ഷണിച്ചപ്പോള്‍ അഞ്ചു പരീക്ഷാകേന്ദ്രങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ തെരഞ്ഞെടുക്കാന്‍ എന്‍.ടി.എ അനുമതി നല്‍കിയിരുന്നു. 
ഇതനുസരിച്ച് കോഴിക്കോട് പരീക്ഷാകേന്ദ്രമായി ആദ്യ ഓപ്ഷന്‍ കൊടുത്ത വിദ്യാര്‍ഥിക്ക് ഇപ്പോള്‍ ലഭിച്ചത് അഞ്ചാമത്തെ ഓപ്ഷനായി  നല്‍കിയ ജില്ലയിലെ സെന്ററാണ്. 17ന് നടക്കുന്ന പരീക്ഷയ്ക്ക് കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍ക്ക് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സെന്ററുകളാണ് ലഭിച്ചത്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഇത്തരത്തില്‍ വിദൂര പരീക്ഷാകേന്ദ്രങ്ങളാണ് ലഭിച്ചത്. ഈ വിദ്യാര്‍ഥികളില്‍ മിക്കവരും 18ന് നടക്കുന്ന ഐസറിന്റെ പ്രവേശനപരീക്ഷയും എഴുതുന്നവരാണ്. 
  ഐ.സി.എ.ആറിന്റെ പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായാണ് നടത്തുന്നത്. രണ്ടര മണിക്കൂറാണ് സമയം. എറണാകുളം ജില്ലയിലെ സെന്ററില്‍ വൈകീട്ട് അഞ്ചിനു പരീക്ഷ കഴിഞ്ഞ് കോഴിക്കോട്ട് അര്‍ധരാത്രിയെത്തുന്ന കുട്ടികള്‍ പിറ്റേന്നു രാവിലെ നടക്കുന്ന ഐസര്‍ പരീക്ഷയ്ക്ക് എട്ടിന് ഹാളിലെത്തണം. 
വിദൂര ജില്ലകളില്‍ പരീക്ഷയ്ക്കു പോകാനും തിരിച്ചു നാട്ടിലെത്താനും വിദ്യാര്‍ഥികള്‍ പാടുപെടേണ്ടിവരും. ദീര്‍ഘദൂര റൂട്ടുകളില്‍ ബസുകള്‍ സര്‍വിസ് നടത്തുന്നില്ല. സ്വന്തമായി വാഹനമില്ലാത്തവര്‍ ടാക്‌സി വിളിച്ചു പോകേണ്ട അവസ്ഥയാണ്.
 ജനശതാബ്ദിയും വേണാട് എക്‌സ്പ്രസും സര്‍വിസ് നിര്‍ത്തിവച്ചതിനാല്‍ ട്രെയിന്‍ യാത്രാസൗകര്യം ഇല്ലാതായി. 
ദീര്‍ഘദൂര ട്രെയിനുകളില്‍ കേരളത്തിനകത്ത് യാത്രാസൗകര്യം അനുവദിക്കുന്നുമില്ല. ലോഡ്ജ് സൗകര്യമില്ലാത്തതും ബുദ്ധിമുട്ടിലാക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ മിക്ക ലോഡ്ജുകളും അടഞ്ഞുകിടക്കുകയാണ്. അതിനിടെ, ഐ.സി.എ.ആറിന്റെ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം വരുത്തില്ലെന്ന് എന്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago