മോഷണക്കേസ് പ്രതി പിടിയില്‍
പെരുമ്പാവൂര്‍: കാളച്ചന്ത ഭാഗത്തെ വീട്ടില്‍നിന്നും രാത്രി മോഷണം നടത്തിയ കേസിലെ പ്രതിയെ കുന്നത്തുനാട് പൊലിസ് പിടികൂടി. ഡ്രാക്കുള സുരേഷ് എന്ന് വിളിക്കുന്ന എന്ന പുത്തന്‍ കുരുശ് സ്വദേശി കുണ്ടേലി കുടിയില്‍ സുരേഷ്(38)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചേലക്കുളം ഭാഗത്തുനിന്നാണ് ഇയാര്‍ പിടിയിലായത്. കുറ്റം സമ്മതിച്ച പ്രതിയില്‍ നിന്നു മോഷണം നടത്തിയെടുത്ത മൊബൈല്‍ ഫോണ്‍ പൊലിസ് കണ്ടെടുത്തു.
പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിലായി പ്രതിക്ക് ഇരുപതോളം മോഷണ കേസുകളും ആറു വര്‍ഷത്തോളം കാക്കനാട് വിയ്യൂര്‍ ജയിലുകളിലായി ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി രാഹുല്‍ ആര്.നായര്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ വി.എസ് പ്രശാന്തിന്റെ നേതൃത്വത്തില്‍ എസ്.ഐ പി.എ ഷമീര്‍ ഖാന്, എസ്.ഐ ജോണ്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ വേണു സജീവ്, ഷിഹാബ്, മനാഫ്, സ്വരാജ്, രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."