യു.എ.ഇക്കു പിന്നാലെ ബഹ്റൈനും ഇസ്രായേലുമായി നയതന്ത്രകരാറില്‍ ഒപ്പുവെക്കുന്നു, ചടങ്ങ് 15ന് വൈറ്റ് ഹൗസില്‍, ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥനായി ട്രംപ്
മനാമ: യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി സന്പൂർണ്ണ നയതന്ത്രത്തിനായി ബഹ്റൈന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസാ ആൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്ന് നയതന്ത്രക്കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻറ്ട്രംപ് തന്നെയാണ് വൈറ്റ്ഹൗസില്‍ ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പേർട്ട് ചെയ്യുന്നു..
സെപ്റ്റംബർ 15ന് വൈറ്റ്ഹൗസിൽ നടക്കുന്ന യു.എ.ഇ-ഇസ്രായേൽ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പെങ്കടുക്കാനുള്ള ട്രംപിെൻറ ക്ഷണം ബഹ്റൈൻ സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അവിടെ വെച്ച് നെതന്യാഹുവും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ സയാനിയും സമാധാന പ്രഖയാപനത്തിൽ ഒപ്പുവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത് യാഥാർത്യമായാൽ, യു.എ.ഇക്ക് ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായി ബഹ്റൈൻ മാറും.
ഇതിനിടെ, മധ്യ പുർവേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുനതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ് ഇതെന്ന് മൂന്ന് രാജ്യങ്ങളും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അൽ അഖ്സ മസ്ജിദില്‍ എല്ലാ മുസ്ലിംകൾക്കും പ്രാർഥിക്കാൻ കഴിയുമെന്നും ജറുസലേമിലെ മറ്റ് വിശുദ്ധ സ്ഥലങ്ങളിൽ വിവിധ മതങ്ങളിൽപെട്ട വിശ്വാസികൾക്ക് ആരാധനക്ക് അവസരമുണ്ടാകുമെന്നും ഇസ്രായേൽ ഉറപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം ഫലസ്ഥീന്‍ വിഷയത്തില്‍ റിപ്പോര്‍ട്ടുകളിലൊന്നും പരാമര്‍ശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."