ഇന്ത്യ-ബഹ്റൈന്‍ എയര്‍ ബബിള്‍ കരാര്‍ പ്രാബല്യത്തില്‍: പ്രഥമ സര്‍വ്വീസ് ഞായറാഴ്ച ചെന്നെയില്‍ നിന്ന്.. കേരളത്തില്‍ നിന്നുള്ള സര്‍വ്വീസുകളും പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനും ഇന്ത്യയും തമ്മില്‍ എയർ ബബ്ൾ കരാർ യാഥാര്‍ത്ഥ്യമായതോടെ വന്നതോടെ ഇന്ത്യയിൽനിന്നുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു.
13ന് ഞായറാഴ്ച ചെന്നൈയിൽനിന്നാണ് ബഹ്റൈനിലേക്കുള്ള പ്രഥമ സര്‍വ്വീസ്.
തുടർന്നുള്ള ദിവസങ്ങളിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുൾപ്പെടെ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ദിവസം തന്നെ പല സർവീസുകൾക്കും സീറ്റ്
മുഴുവൻ ബുക്ക് ചെയ്ത് കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഗൾഫ് എയർ ഞായറാഴ്ച മുതൽ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന.കൊച്ചിയിൽനിന്ന് മൂന്നും തിരുവനന്തപുരത്തുനിന്ന് രണ്ടും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഓരോ സർവീസുകളുമാണ് ആദ്യ ഘട്ടത്തിലുള്ളത്.
ഒരു വിമാനത്തിൽ 90 യാത്രക്കാരെ കൊണ്ടുവരാനാണ് അനുമതിയുള്ളത്. ഓരോ വിമാനക്കമ്പനിക്കും ആഴ്ചയിൽ 650 യാത്രക്കാരെയാണ് കൊണ്ടുവരാൻ കഴിയുക. ഒരു മാസം 2600 പേരെ കൊണ്ടുവരാം.
എയർ ബബ്ൾ പ്രകാരം ബഹ്റൈൻ പൗരൻമാർക്കും റസിഡൻറ് പെർമിറ്റുള്ളവർക്കും ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ കഴിയും. ഇതിനുപുറമേ, ബഹ്റൈനിൽ സാധുവായ ഏത് വിസയുള്ള ഇന്ത്യക്കാർക്കും ബഹ്റൈനിലേക്ക് വരാം. ബഹ്റൈനിലെത്താനും ഇന്ത്യയിലേക്കു പുറപ്പെടാനും എംബസിയില്‍ രജിസറ്റര്‍ ചെയ്യേണ്ടതില്ല. പകരം ഇക്കാര്യം വിമാനകന്പനികളാണ് നിര്‍വ്വഹിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."