"ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാമെന്ന് ബിജെപി കരുതേണ്ട; ഇനിയും ശക്തമായി എതിര്‍ക്കും": യെച്ചൂരി
ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനുമെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി. ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുന്നു. നിശബ്ദമാക്കാന്‍ ശ്രമിച്ചാലും പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിര്‍ക്കും. ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ചോദ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നു. ചോദ്യങ്ങളെ ഭയപ്പോലെടുന്നതിനാലാണ് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തതും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാത്തത്. അധികാരം ഉപയോഗിച്ചു പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനുള നീക്കം അനുവദിക്കാന്‍ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു.
ജാതി, നിറം, മതം, പ്രദേശം, ലിംഗഭേദം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല നമ്മുടെ കടമയാണെന്നും തങ്ങളത് ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി
ഡല്‍ഹി പൊലീസ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അതിന്റെ ക്രമവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിന്റെ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ്.
മുഖ്യധാരാ രാഷ്ട്‌രീയ പാര്‍ട്ടികളുടെ നിയമാനുസൃതവും സമാധാനപരമായ പ്രതിഷേധത്തെ അവര്‍ ഭയപ്പെടുന്നു, പ്രതിപക്ഷത്തെ ലക്ഷ്യമിടാന്‍ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്നു, 'യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."