'ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം': കൊവിഡ് മുക്തരായവര്‍ക്ക് പുതിയ പ്രോട്ടോക്കോളുമായി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കൊവിഡ് വലിയ രീതിയില്‍ വ്യാപിക്കുന്നതിനിടെ രോഗമുക്തരായവര്‍ക്ക് പുതിയ പ്രോട്ടോക്കോളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് മുക്തരായ ശേഷവും ക്ഷീണം, ശരീരവേദന, കഫം, തൊണ്ടവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടാകാമെന്ന് ആരോഗ്യമന്ത്രാലയം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിരവധി ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ക്കും മുന്‍പ് മറ്റു രോഗമുള്ളവര്‍ക്കും രോഗമുക്തി നേടാന്‍ കൂടുതല്‍ കാലായളവ് വേണ്ടിവരുമെന്നും കുറിപ്പില്‍ പറയുന്നു. ഇത്തരക്കാര്‍ രോഗമുക്തരായ ശേഷവും ശാരീരിക എക്‌സര്‍സൈസും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദിഷ്ട മരുന്നുകളും ഉപയോഗിക്കണമെന്നും പുതിയ പ്രോട്ടോക്കോളില്‍ പറയുന്നു.
രോഗമുക്തരായവര്‍ ആദ്യലക്ഷണങ്ങള്‍ വീണ്ടും കാണിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ഓക്‌സിജന്‍ ലെവലിലെ കുറവ്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാലാണ് ശ്രദ്ധിക്കേണ്ടത്.
മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍, ശാരീരിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണം. ആവശ്യമായ അളവില്‍ ചൂടുവെള്ളം കുടിക്കണം. രോഗമുക്തരായവര്‍ തങ്ങളുടെ പോസിറ്റീവ് അനുഭവങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും പങ്കുവയ്ക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."